Wednesday May 23rd, 2018 - 7:00:am
topbanner

അരിയിൽ ഷുക്കൂർ അനുസ്മരണ സമ്മേളനവും റാലിയും 17ന് തളിപ്പറമ്പിൽ

Mithun muyyam
അരിയിൽ ഷുക്കൂർ അനുസ്മരണ സമ്മേളനവും റാലിയും 17ന് തളിപ്പറമ്പിൽ

തളിപ്പറമ്പ്: അരിയിൽ അബ്ദുൽ ഷുക്കൂർ ആറാം വാർഷിക അനുസ്മരണം എം.എസ്.എഫ് വിവിധ പരിപാടികളോടെ ആചരിക്കും. 17 ന് തളിപ്പറമ്പിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുക്കൂർ അനുസ്മരണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. എം.എസ്.എഫിന്റെയും യൂത്ത് ലീഗിന്റെയും സംസ്ഥാന നേതാക്കൾ പരിപാടികളിൽ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു.

സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലം തലത്തിലും അരിയിൽ ഷുക്കൂർ അനുസ്മരണ സമ്മേളനം നടത്തും. ഷുക്കൂറിന്റെ കർമ്മ മണ്ഡലമായിരുന്ന തളിപ്പറമ്പിലാണ് പ്രധാന പരിപാടി. 16 ന് തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സമാധാന സന്ദേശയാത്ര നടത്തും. രാവിലെ 9 മണിക്ക് തളിപ്പറമ്പിൽ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ചെറുകുന്നോൻ ഫ്ലാഗ് ഓഫ് ചെയ്യും. വൈകുന്നേരം ചപ്പാരപ്പടവിൽ സമാപിക്കും.

17 ന് വൈകുന്നേരം നാലിന് കപ്പാലത്ത് നിന്നും തളിപ്പറമ്പിലേക്ക് അനുസ്മരണ റാലി നടത്തും. ശുഭ്രവസ്ത്രധാരികളായ 1500 പ്രവർത്തകർ അണിനിരക്കും. അഞ്ചിന് ടൗൺ സ്ക്വയറിൽ അനുസ്മരണ സമ്മേളനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി കെ.സുധാകരൻ, എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി നവാസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തുമെന്നും സംഘാടകർ അറിയിച്ചു.

എം.എസ്.എഫ് ടെക്ഫെഡ് സംസ്ഥാന ചെയർമാൻ കെ.വി ഉദൈഫ്, കെ.വി.ടി ഷമൽ, മുസമ്മിൽ ദാലിൽ, പി.കെ ഉമ്മർ പെരുവണ സി.സാബിത്ത് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

 

English summary
Ariyil shukkur memorial conference and rally on 17th

More News from this section

Subscribe by Email