Thursday May 24th, 2018 - 11:25:am
topbanner

കണ്ണൂരിൽ മന്ത്രി കടന്നപ്പള്ളിക്കു നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി

NewsDesk
കണ്ണൂരിൽ മന്ത്രി കടന്നപ്പള്ളിക്കു നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി

കണ്ണൂര്‍: കണ്ണൂരില്‍ മന്ത്രി കടന്നപള്ളി രാമചന്ദ്രന് നേരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കരിങ്കൊടി. ശുഹൈബിന്റെ പിതാവിന്റെ പരാതിയില്‍ ഒരു മറുപടി പോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാക്കാത്തതില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി.

കണ്ണൂരിലെ സൈക്ലിങ് പരിപാടിക്കെത്തിയ മന്ത്രി സൈക്കിൾ സവാരി കഴിഞ്ഞ് ഔദ്യോഗിക വാഹനത്തിനു വേണ്ടി റോഡരികിൽ കാത്തു നിൽക്കുമ്പോൾ യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തിലിന്റെ നേതൃത്വത്തിൽ ഒരു സംഘമെത്തി കരിങ്കൊടി വീശുകയായിരുന്നു. പൈലറ്റ് വാഹനത്തിലെ പൊലീസുകാർ ഉടൻ മന്ത്രിയെ സ്ഥലത്തു നിന്നു നീക്കി.

ശുഹൈബിന്റെ കൊലപാതകം നടന്ന് 12 ദിവസം പിന്നിടുകയാണ്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും അന്വേഷണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ട് ശുഹൈബിന്റെ പിതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഒരു മറുപടി  പോലും നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നേരെ കരിങ്കൊടി കാട്ടിയത്.

 youth congress karinkodi minister kadannapa

Read more topics: kannur, kadannapally, black flag,
English summary
youth congress karinkodi minister kadannapalli

More News from this section

Subscribe by Email