topbanner
Monday December 18th, 2017 - 1:10:am
topbanner
topbanner

കാഴ്ചയില്ലാത്തവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കണ്ണൂരില്‍ നടത്തിയ 'ബ്ളൈന്‍ഡ് വാക്ക്' ശ്ര​ദ്ധേ​യ​മാ​യി

NewsDesk
കാഴ്ചയില്ലാത്തവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കണ്ണൂരില്‍ നടത്തിയ 'ബ്ളൈന്‍ഡ് വാക്ക്'  ശ്ര​ദ്ധേ​യ​മാ​യി

കണ്ണൂര്‍: കാഴ്ചയില്ലാത്തവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നഗരത്തില്‍ 'ബ്ളൈന്‍ഡ് വാക്ക്'. നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിനും അന്ധതാ പ്രതിരോധം പ്രചരിപ്പിക്കുന്നതിനുമാണ് ദിനാചരണം സംഘടിപ്പിച്ചത്. ഫോര്‍ യു ട്രസ്റ്റ്, ആശ്രയം സ്പെഷ്യല്‍ സ്കൂള്‍ എന്നിവ സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്. കറുത്ത തുണികൊണ്ട് കണ്ണൂമൂടിക്കെട്ടിയാണ് ക്യാമ്പയിനില്‍ അണിനിരന്നവര്‍ നഗരം ചുറ്റിയത്.

നി​ഫ്റ്റ്, ചി​ന്മ​യ കോ​ള​ജ്, അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജ്, പ​യ്യാ​ന്പ​ലം ഉ​ർ​സു​ലൈ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഷീ​ൻ ബേ​ക്ക​റി, ക​യ്റോ​സ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളും അ​ണി​നി​ര​ന്ന ക​ണ്ണു കെ​ട്ടി ന​ട​ത്തം ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ​നി​ന്നു തു​ട​ങ്ങി സി​റ്റി സോ​യ​റി​ൽ സ​മാ​പി​ച്ചു.

പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ബിജു രമേഷിന് പതാക കൈമാറി പി രാഘുനാഥ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. ബിഷപ്പ് ഫാ. അലക്സ് വടക്കുംതല, ഐജി മഹിപാല്‍ യാദവ്, കെ സുരേന്ദ്രന്‍, വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഷിന്റോ മാത്യു സ്വാഗതം പറഞ്ഞു.

തു​ട​ർ​ന്ന് ഐ​റി​ൻ നേ​ത്ര​ദാ​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ബം​ഗ​ളൂ​രു കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രോ​ജ​ക്ട് വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു രാ​ജ്യ​ങ്ങ​ളി​ലെ 250 ന​ഗ​ര​ങ്ങ​ളി​ൽ ഒ​രു​ല​ക്ഷ​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന ന​ട​ത്ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​നം ക​ണ്ണൂ​ർ റേ​ഞ്ച് ഐ​ജി മ​ഹി​പാ​ൽ യാ​ദ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

world sight day blind walk kannur

Read more topics: kannur, world blind day, blind walk,
English summary
world sight day, blind walk kannur
topbanner topbanner

More News from this section

Subscribe by Email