Tuesday December 18th, 2018 - 7:22:pm
topbanner

കെ സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രയ്ക്ക് കണ്ണൂരിൽ ഉജ്വല വരവേൽപ്പ്

NewsDesk
കെ സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രയ്ക്ക് കണ്ണൂരിൽ ഉജ്വല വരവേൽപ്പ്

കണ്ണൂർ: കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രയ്ക്ക് കണ്ണൂരിൽ ഉജ്വല വരവേൽപ്പ്. പിലാത്തറയിലും കണ്ണൂരിലും നടന്ന സ്വീകരണപരിപാടികളിൽ വൻ ജനക്കൂട്ടമാണ് എത്തിയത്.

ശബരിമല വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടരുന്ന വർഗീയ ധ്രുവീകരണ നയത്തിൽ പ്രതിഷേധിച്ചാണ് കെ സുധാകരന്റെ നേതൃത്വത്തിൽ വിശ്വാസ സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നത്.K-Sudhakaran-Vishwasa-Samrakshana-Yathra

കണ്ണൂർ ജില്ലയിൽ നടക്കുന്ന പ്രഥമ സ്വീകരണ പരിപാടി പിലാത്തറയിലാണ് നടന്നത് ജില്ലാ അതൃത്തിയായ ഒളവറ പാലത്തിന് സമീപത്തുനിന്ന് ജാഥയെ സ്വീകരിച്ചു ബാന്റ് മേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടുകൂടി ജാഥാ പിലാത്തറയിലെ സ്വീകരണ കേന്ദ്രത്തിൽ എത്തി.K-Sudhakaran-Vishwasa-Samrakshana-Yathra

കണ്ണൂർ മഹാത്മാ മന്ദിരത്തിനു മുന്നിൽനിന്ന് ജാഥയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. ജാഥാ ലീഡർ കെ സുധാകരനെ തുറന്ന വാഹനത്തിൽ ആനയിച്ചു. പൊതുയോഗം കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സമ്മേളനം ഉദഘാടനം ചെയ്തു. കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.K-Sudhakaran-Vishwasa-Samrakshana-Yathra

എം എൽ എമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ പി അനിൽകുമാർ, സുമാ ബാലകൃഷ്ണൻ, രാജീവ് എളയാവൂർ തുടങ്ങിയവർ സംസാരിച്ചു.K-Sudhakaran-Vishwasa-Samrakshana-Yathra

English summary
viswasa samrakshana yathra kannur
topbanner

More News from this section

Subscribe by Email