topbanner
Saturday December 16th, 2017 - 4:43:pm
topbanner
topbanner

ആദ്യാക്ഷരം നുകർന്ന് ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്റെ മുറ്റത്തേക്ക്

suvitha
ആദ്യാക്ഷരം നുകർന്ന് ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്റെ മുറ്റത്തേക്ക്

കണ്ണൂർ: ആദ്യക്ഷരം കുറിച്ച് ആയിരങ്ങള്‍ അറിവിന്റെ ലോകത്തേക്ക്. വിജയദശമി ദിനത്തില്‍ അക്ഷരമധുരം നുകര്‍ന്നത് ആയിരക്കണക്കിന് കുരുന്നുകള്‍. സാംസ്കാരിക കേന്ദ്രങ്ങള്‍, അമ്പലങ്ങള്‍, പള്ളികള്‍ എന്നിവിടങ്ങളില്‍ നടന്ന എഴുത്തിനിരുത്തില്‍ ഗുരുക്കന്മാര്‍ കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിച്ചു. ഭാഷാപിതാവിന്റെ മണ്ണായ തിരൂർ തുഞ്ചൻ പറമ്പിലും ദക്ഷിണമൂകാംബികയായ കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രത്തിലും ആയിരക്കണക്കിനു കുട്ടികൾ അറിവിന്റെ ആദ്യാനുഭവം നുകർന്നു.

എെരാണിമുട്ടത്തെ തുഞ്ചൻ സ്മാരകത്തിൽ സകല കലകളിലുമാണ് കുരുന്നുകൾ വിദ്യാരംഭം കുറിച്ചത്. തിരൂർ തുഞ്ചൻ പറമ്പിലെ സരസ്വതി മണ്ഡപത്തിൽ എം.ടി. വാസുദേവൻനായരും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും, എഴുത്തുകാരന്‍ കെ പി.രാമനുണ്ണിയും ഗുരുക്കന്മാരായി. ഹരിശ്രീ കുറിച്ചതിനൊപ്പം സമ്പൂർണ്ണ വിദ്യാരംഭമായിരുന്നു ഐരാണിമുട്ടത്തെ തുഞ്ചൻസ്മാരകത്തിൽ . സംഗീത്തിലും , നൃത്തത്തിലും , ചിത്രവരയിലും കുരുന്നുകള്‍ ആദ്യചുവടുവെച്ചു.

വർഷത്തിൽ 363 ദിവസവും വിദ്യാരംഭച്ചടങ്ങുകളുള്ള കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ കുരുന്നുകൾക്കൊപ്പം മുതിര്‍ന്നവരും വാഗ്ദേവതയുടെ കടാക്ഷം തേടിയെത്തി. എറണാകുളം വടക്കന്‍ പറവൂര്‍ ദക്ഷിണമൂകാംബിക ക്ഷേത്രത്തിലും ചോറ്റാനിക്കര ദേവീക്ഷേത്രത്തിലും ആയിരക്കണക്കിനു കുരുന്നുകൾ അറിവിന്റെ ആദ്യപടി കയറി. കണ്ണൂര്‍: പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിലും. മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലും ആയിരങ്ങൾ ആദ്യാക്ഷരം കുറിപ്പിച്ചു.

English summary
vijaya dhashami: childrens
topbanner topbanner

More News from this section

Subscribe by Email