Wednesday August 15th, 2018 - 5:05:pm
topbanner
Breaking News

കളിയാട്ടക്കാലം കഴിഞ്ഞു; കളരിവാതുക്കലില്‍ തിരുമുടി നിവര്‍ന്നു

NewsDesk
കളിയാട്ടക്കാലം കഴിഞ്ഞു; കളരിവാതുക്കലില്‍ തിരുമുടി നിവര്‍ന്നു

കണ്ണൂർ: ഉത്തരമലബാറിലെ തെയ്യാട്ട കാലത്തിന് സമാപനം കുറിച്ച് കളരിവാതുക്കല്‍ ക്ഷേത്രത്തില്‍ ഭഗവതിയുടെ തിരുമുടി നിവര്‍ന്നു. ക്ഷേത്രാങ്കണത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളുടെ കണ്ഠങ്ങളില്‍നിന്നുയര്‍ന്ന ഓംകാര നാദത്തിന്റെ അകമ്പടിയോടെ വളപട്ടണം കളരിവാതുക്കല്‍ ഭഗവതിയുടെ കൂറ്റന്‍ തിരുമുടി ഞായറാഴ്ച വൈകുന്നേരം നാലരയോടെ ഉയര്‍ന്നു.

മുടിയേറ്റിന് അവകാശ പാരമ്പര്യമുള്ള അനേകം പേരുടെ സഹായത്തോടെ മുളകൊണ്ട് കുത്തിനിവര്‍ത്തിയാണ് തിരുമുടി കോലക്കാരനായ ബാബു വെരുവണ്ണാന്റെ തലയിലേറ്റിയത്.

valapattanam Kalarivathukkal thirumudi

ഇന്നലെ വൈകിട്ട് നാലരയോടെ നേര്‍ത്ത മഴയ്ക്കിടയിലാണ് 15 മീറ്റർ നീളവും നാലര മീറ്റര്‍ വീതിയുമുള്ള തിരുമുടി കോലക്കാരന്‍ തലയിലേറ്റിയത്. ഭഗവതി മൂന്നു തവണ വലം വെച്ചു. തുടര്‍ന്ന് ശ്രീകോവിലിനുള്ളില്‍ നിന്നു പൂജ കഴിഞ്ഞ ഉടവാള്‍ ഭഗവതിക്കു കൊടുത്തു.

 വൈകാതെ അതു തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. കളരിവാതുക്കല്‍ ഭഗവതിക്കു പുറമെ ക്ഷേത്രപാലകന്‍,പഴശ്ശി ഭഗവതി, ചുഴലി ഭഗവതി,കാളരാത്രി,പാടിക്കുറ്റി, സോമേശ്വരി തെയ്യക്കോലങ്ങളും ക്ഷേത്ര തിരുമുറ്റത്തു നിറഞ്ഞാടി. വൈകിട്ട് ആറു മണിയോടെ കലശത്തട്ടു പൊളിച്ചു പൂക്കള്‍ വാരി വിതറിയതോടെയാണ് ചടങ്ങുകള്‍ക്ക് പരിസമാപ്തിയായത്. ശ്രീഭാരത് കളരി സംഘത്തിന്റെ കളരിപ്പയറ്റുമുണ്ടായി ഒരു കളിയാട്ടക്കാലത്തിനു വിരാമമായി.

valapattanam Kalarivathukkal thirumudi

English summary
kannur valapattanam Kalarivathukkal thirumudi
topbanner

More News from this section

Subscribe by Email