topbanner
Wednesday May 24th, 2017 - 3:29:pm
topbanner

തലശ്ശേരിയുടെ പെരുമ വീണ്ടെടുക്കാന്‍ കൂട്ടായ ശ്രമം വേണം: മുഖ്യമന്ത്രി

NewsDesk
തലശ്ശേരിയുടെ പെരുമ വീണ്ടെടുക്കാന്‍ കൂട്ടായ ശ്രമം വേണം: മുഖ്യമന്ത്രി

കണ്ണൂർ: തലശ്ശേരിയെ കാലാനുസൃതമായ പുരോഗതിയിലേക്ക് നയിക്കാന്‍ രാഷ്ട്രീയ ഭേദമന്യെയുള്ള കൂട്ടായ്മ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തലശ്ശേരി നഗരസഭയുടെ നൂറ്റി അമ്പതാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ കാലപെരുമ ഏറെയുള്ള പട്ടണമാണെങ്കിലും ഇടക്കാലത്ത് തലശ്ശേരിക്ക് മുരടിപ്പ് ഉണ്ടായിട്ടുണ്ട്. അതിന് പല കാരണങ്ങള്‍ ഉണ്ടാകാം. അടിയന്തരമായി ഇതിന് പരിഹാരം ഉണ്ടാക്കാനാകണം. എല്ലാവരും ഒന്നിച്ച് ശ്രമിക്കുകയാണ് ഇതിന് പോംവഴി. പ്രധാന പ്രശ്‌നമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സാധിക്കേണ്ടതുണ്ട്. പ്രധാന റോഡുകള്‍ വീതി കൂട്ടുന്നതിനെക്കുറിച്ച് നല്ല പോലെ ആലോചിക്കണം. ഇതില്‍ എല്ലാവരെയും പങ്കാളികളാക്കണം. ഇതിന്റെ ഭാഗമായാണ് ഗതാഗത പരിഷ്‌ക്കരണം സംബന്ധിച്ച് ശാസ്ത്രീയ പഠനത്തിന് നിര്‍ദേശം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. thalassery-150-years-celebration-pinari

ന്യായമായ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് ഒരു ചുവപ്പുനാടയും തടസ്സമാകരുതെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഓര്‍മിക്കണം. നീതി എല്ലാവര്‍ക്കും ലഭ്യമാകണം. പൈതൃകനഗരമായ തലശ്ശേരിയുടെ ചരിത്രം പുതിയ തലമുറക്ക് പകര്‍ന്നു നല്‍കാന്‍ ഉതകുന്ന സംവിധാനം ഒരുക്കാന്‍ കഴിയണം. ചരിത്രം ഒന്നുമല്ലാതായി നഷ്ടപ്പെടാന്‍ പാടില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപെട്ടു.

തലശ്ശേരി വിശപ്പുരഹിത പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. പട്ടണത്തില്‍ എത്തുന്നവരില്‍ ഭക്ഷണം കഴിക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നതാണ് പദ്ധതി. നഗരസഭാ ഓഫീസില്‍ 12.30 മുതല്‍ 1.30 വരെ ഭക്ഷണ കൂപ്പണ്‍ വിതരണം ചെയ്യും. നഗരത്തിലെ 30 ഹോട്ടലുകളില്‍ നിന്ന് ഈ കൂപ്പണ്‍ നല്‍കിയാല്‍ ഭക്ഷണം ലഭിക്കും. നഗരസഭയും ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷനും ചേര്‍ന്നാണ് പരിപാടി നടപ്പിലാക്കുന്നത്. ഹോട്ടലുകളില്‍ വരാന്‍ പറ്റാത്തവരുണ്ടാകാമെന്നും അവരെ കൂടി സഹായിക്കാന്‍ കഴിയുന്ന സംവിധാനവും ഇതോടൊപ്പം ആലോചിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.thalassery-150-years-celebration-pinari

തലശ്ശേരി ജനറല്‍ ആശുപത്രി നവീകരണ ഫണ്ടിലേക്കുള്ള ആശുപത്രി ജീവനക്കാരുടെ സംഭാവനയായി 15 ലക്ഷം രൂപ സൂപ്രണ്ട് പീയൂഷ് നമ്പൂതിരി മുഖ്യമന്ത്രിക്ക് കൈമാറി. ചടങ്ങില്‍ എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷനായി. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി, കെ കെ രാഗേഷ് എംപി, സണ്ണി ജോസഫ് എംഎല്‍എ, കെ കെ മാരാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍ സ്വാഗതവും സെക്രട്ടറി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
3 Attachments

English summary
thalassery 150 anniversary celebration inaugrtion pinari
topbanner topbanner

More News from this section

Subscribe by Email