topbanner
Friday November 24th, 2017 - 4:38:pm
topbanner
Breaking News

ടെക്‌നോപാർക്കിൽ വനിതാ ഹെൽപ് ഡെസ്‌ക് പ്രവർത്തനം തുടങ്ങി

NewsDesk
ടെക്‌നോപാർക്കിൽ വനിതാ ഹെൽപ് ഡെസ്‌ക് പ്രവർത്തനം തുടങ്ങി

ടെക്‌നോപാർക്കിൽ വനിതാ ഹെൽപ് ഡെസ്‌ക് പ്രവർത്തനം തുടങ്ങി . ടെക്‌നോപാർക്ക് മെയിൻ ഗേറ്റിൽ വനിതാ ഹെൽപ് ഡെസ്‌ക് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ശ്രീ സ്പർജൻ കുമാർ IPS  ഇന്ന് വൈകുന്നേരം 5 മണിക്ക് ഉത്‌ഘാടനം ചെയ്തു.

അതോടൊപ്പം ടെക്‌നോപാർക് മേഖലയിൽ പട്രോളിങ്ങിനായി ഒരു പുതിയ ജീപ്പും ശ്രീ സ്പർജൻ കുമാർ IPS ഫ്ലാഗ് ഓഫ്ചെയ്തു. കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണർ ശ്രീ പ്രമോദ് കുമാർ എ ,സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ അജയകുമാർ , സബ് ഇൻസ്‌പെക്ടർ ശ്രീ ദിപിൻ , ജീവനക്കാരുടെ സംഘടന ആയ പ്രതിധ്വനി യുടെ പ്രസിഡന്റ്വിനീത് ചന്ദ്രൻ , പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ, പ്രതിധ്വനി വനിതഫോറം സെക്രട്ടറി മാഗി, സുജിത് ജസ്റ്റിൻ,മീര ടെക്‌നോപാർക്ക് സെക്യൂരിറ്റിഓഫീസർ ജൈനേന്ദ്രകുമാർ, ടി സി എസ് ഉദ്യോഗസ്ഥർ,നിരവധി വനിതാജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരികസംഘടന ആയ പ്രതിധ്വനിയുടെ വനിതാ ഫോറത്തിന്റെ ദീർഘ നാളത്തെആവശ്യമായിരുന്നു ഇന്ന് സഫലമായത്. ഒരു വനിതാ ഹെൽപ് ഡെസ്‌ക്കുംവനിതാ പോലീസ് ഓഫീസറുടെ സേവനവും പ്രതിധ്വനി ദീർഘനാളായിഉന്നയിക്കുന്ന ആവശ്യങ്ങളാണ്. ഇൻഫോസിസിലെ പെൺകുട്ടി രസീലയുടെമരണത്തെ തുടർന്ന് ടെക്‌നോപാർക്കിനകത്തു റാലി നടന്നപ്പോഴും അതിനെതുടർന്ന് പോലീസ് സുരക്ഷ മീറ്റിംഗ് വിളിച്ചപ്പോഴും വനിതാ ഹെൽപ്ഡെസ്‌ക് എന്ന ആവശ്യം ശക്തമായിരുന്നു. techno park police aid post and womens help desk

രണ്ടു വർഷം മുൻപ് ഒരു പോലീസ് ഹെൽപ് ഡെസ്‌ക് തുടങ്ങിയെങ്കിലുംഒരു ബോർഡുപോലുമില്ലാതെ യാണ് ഇവിടെ പോലീസ് ഹെൽപ് ഡെസ്‌ക്പ്രവർത്തിച്ചിരുന്നത്. ടെക്‌നോപാർക്ക് മെയിൻ ഗേറ്റിൽ വലതു വശത്തുള്ളകെട്ടിടത്തിലാണ് വനിതാ ഹെൽപ് ഡെസ്‌ക് തുടങ്ങിയത്. രാവിലെ 8 മുതൽവൈകുന്നേരം 8 വരെ രണ്ടു വനിതാ പോലീസുകാർ ഇവിടെ ഉണ്ടാകും.വനിതാ ജീവനക്കാർക്ക് എന്തെങ്കിലും പരാതിയോ നിർദ്ദേശങ്ങളോ ഇവരെഏൽപ്പിക്കാവുന്നതാണ്. എല്ലാവരും കാണുന്ന രീതിയിൽ മെയിൻ ഗേറ്റിൽ വനിതാ പോലീസ് ഹെൽപ് ഡെസ്‌കിന്റെ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. അതേസമയം ടെക്‌നോപാർക്ക് മേഖലയിൽ പുരുഷ പൊലീസിൻറെബൈക്കിലും ജീപ്പിലുമുള്ള പട്രോളിങ്ങും ഉണ്ടാകും എന്ന് അസിസ്റ്റൻറ്കമ്മീഷണർ ശ്രീ പ്രമോദ് കുമാർ അറിയിച്ചിട്ടുണ്ട്

ടി സി എസ് കമ്പനി ആണ് വനിതാ ഹെൽപ് ഡെസ്‌കിന്റെ ക്യാബിൻസജ്ജീകരിച്ചു നൽകിയത്.  വനിതാ ഹെൽപ് ഡെസ്‌ക് ആരംഭിച്ച പോലീസ് ഡിപ്പാർട് മെന്റിനുംസർക്കാരിനും ടെക്‌നോപാർക്ക് ജീവനക്കാർക്ക് വേണ്ടി പ്രതിധ്വനി നന്ദിരേഖപ്പെടുത്തി.techno park police aid post and womens help desk

English summary
techno park police aid post and women's help desk
no relative items
topbanner topbanner

More News from this section

Subscribe by Email