topbanner
Friday November 24th, 2017 - 3:48:am
topbanner
Breaking News

സന്നിധാനത്ത് ദേവസ്വം ജീവനക്കാരുടെ കര്‍പ്പൂരാഴി നടന്നു

NewsDesk
സന്നിധാനത്ത് ദേവസ്വം ജീവനക്കാരുടെ കര്‍പ്പൂരാഴി നടന്നു

ശബരിമല: ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ സന്നിധാനത്ത് ഇന്നലെ മണ്ഡലപൂജയ്ക്ക് മുമ്പായുള്ള ദേവസ്വംജീവനക്കാരുടെ കര്‍പ്പൂരാഴി ആയിരക്കണക്കിന് അയ്യപ്പന്‍മാരുടെ സാന്നിധ്യത്തില്‍ നടന്നു. ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി ടി.എം.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് കൊടിമരച്ചുവട്ടില്‍ ഓട്ടുരുളിയില്‍ ഒരുക്കിവച്ച കര്‍പ്പൂരം കത്തിച്ചതോടെ ഘോഷയാത്ര ആരംഭിച്ചു.sannidhanam karpoorazi

ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.രാഘവന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍ ജയശങ്കര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ എന്‍ വിജയകുമാര്‍, ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ വി.എസ് ബൈജു, പി.ആര്‍.ഓ മുരളി കോട്ടയ്കകം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കര്‍പ്പൂര ആഴി കൊടിമരത്തിന് വലംവച്ച ശേഷം ഘോഷയാത്രയായി മാളികപ്പുറത്തേക്ക് നീങ്ങി. തുടര്‍ന്ന് ഘോഷയാത്ര നടപ്പന്തല്‍ വഴി ആലിന്‍ചുവട്ടില്‍ വന്ന് തിരിച്ച് സന്നിധാനം സ്‌റ്റേജില്‍ എത്തി.sannidhanam karpoorazi

Read more topics: sabarimala , sannidhanam,
English summary
sannidhanam karpoorazi
topbanner topbanner

More News from this section

Subscribe by Email