topbanner
Monday May 29th, 2017 - 3:14:pm
topbanner

പുതുപ്പള്ളി പെരുന്നാളിന് സമാപനമായി

NewsDesk
പുതുപ്പള്ളി പെരുന്നാളിന് സമാപനമായി

കോട്ടയം: പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിനു സമാപനമായി. ഭക്തിയുടെ വിരുന്നൂട്ടുന്ന പുതുപ്പള്ളി പള്ളിയില്‍ ഇന്ന് നടന്ന വെച്ചൂട്ടില്‍ നാടിന്റെ നാനാദേശത്തു നിന്നും സംസ്ഥാനത്തിന്റെ പുറത്തുനിന്നുമുള്ള പതിനായിരക്കണക്കിനു തീര്‍ഥാടകരുടെ പങ്കെടുത്തത്.

1001 പറ അരിയാണ് വെച്ചൂട്ട് തയാറാക്കാന്‍ ഉപയോഗിച്ചത്. ചോറും മോരും മാങ്ങാക്കറിയും ചമ്മന്തിപ്പൊടിയും ചേര്‍ത്തു വിളമ്പുന്ന വെച്ചൂട്ട് ആചാരാനുഷ്ഠാനങ്ങളുടെയും പാരമ്പര്യത്തിന്റെയും നിറവിലാണ് തയാറാക്കിയത്.

വിശ്വാസികള്‍ നേര്‍ച്ചച്ചോറ് ഔഷധമായാണ് കണക്കാക്കുന്നത്. ഇത് ഉണക്കി വീട്ടില്‍ സൂക്ഷിച്ചു വയ്ക്കുന്നവരുണ്ട്. കുട്ടികള്‍ക്കുള്ള ചേറൂട്ടും നടന്നു. നൂറുകണക്കിന് കുട്ടികളെയാണ് ചേറുട്ടിന് എത്തിച്ചത്. നവമധ്യസ്ഥര്‍ അനുഗ്രഹം ചൊരിയുന്ന ദേവാലയത്തില്‍ രാവിലെ നടന്ന ഒന്‍പതിന്മേല്‍ കുര്‍ബാനയ്ക്ക് ജോസഫ് മാര്‍ ദിവന്നാസിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു.

കെ.വി.ജോസഫ് റമ്പാന്‍ പരുമല, ജോസഫ് റമ്പാന്‍ പരുമല, ബര്‍ശ്‌ളീബി റമ്പാന്‍, യൂഹാനോന്‍ റമ്പാന്‍, നഥാനിയേല്‍ റമ്പാന്‍, ഗീവര്‍ഗീസ് ഇലവുകാട്ട്, സഖറിയ റമ്പാന്‍, ജോസഫ് റമ്പാന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ഉച്ചകഴിഞ്ഞ് പെരുന്നാളിന്റെ സമാപനം കുറിച്ച് ഇരവിനല്ലൂര്‍ കവല ചുറ്റിയുള്ള പ്രദക്ഷിണത്തില്‍ ആയിരകണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥാനാ നിര്‍ഭരമായി അണിനിരന്നു. തുടര്‍ന്ന് അപ്പവും കോഴിയും നേര്‍ച്ചവിളമ്പും നടന്നു.

Read more topics: puthuppally, perunnal,
English summary
puthuppally st george orthodox church perunnal 2017
topbanner topbanner

More News from this section

Subscribe by Email