topbanner
Friday July 21st, 2017 - 8:15:pm
topbanner

അത്യധികം ആപല്‍കരമായ ഒരു ശക്തിയായി ബിജെപി മാറിക്കഴിഞ്ഞു: മുഖ്യമന്ത്രി പിണറായി വിജയന്‍

NewsDesk
അത്യധികം ആപല്‍കരമായ ഒരു ശക്തിയായി ബിജെപി മാറിക്കഴിഞ്ഞു: മുഖ്യമന്ത്രി പിണറായി വിജയന്‍

തളിപ്പറമ്പ്: അത്യധികം ആപല്‍കരമായ ഒരു ശക്തിയായി ബിജെപി മാറിക്കഴിഞ്ഞു, അതിനെ നേരിടാന്‍ വിപുലമായ യോജിപ്പ് വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ബിജെപിയെ നേരിടാനുള്ള ശേഷി തങ്ങള്‍ക്കില്ലെന്ന് തെളിയിച്ചുകഴിഞ്ഞ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാറിന്റെ പല നീക്കളോടും സമരസപ്പെട്ട് അവരുമായി യോജിക്കാനുള്ള നീക്കങ്ങളാണ് നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കോണ്‍ഗ്രസില്‍ നിന്നും പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേരുന്നത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തളിപ്പറമ്പില്‍ സിപിഎം ഏരിയാ കമ്മറ്റിക്ക് വേണ്ടി നിര്‍മ്മിച്ച പുതിയ ഓഫീസായ ഇഎംഎസ് മന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഒരു വര്‍ഷം അഭിമാനകരമായ രീതിയില്‍ തന്നെ വികസനത്തിന് അടിത്തറയിടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തകര്‍ച്ചയിലായിരുന്ന പരമ്പരാഗത മേഖലയായ കൈത്തറി, കശുവണ്ടി, കയര്‍ മേഖലകള്‍ ഇനി രക്ഷയില്ല എന്ന ചിന്തയില്‍ നിന്നും ഇനി നാശമില്ല എന്ന വിശ്വാസത്തിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു.

pinaray-vijayan-inaugurated-taliparamba-cpim-area-committee-office

നാടിന്റെ വികസനത്തിന് വേണ്ടി എല്ലാ തടസങ്ങളും ഈ ഗവണ്‍മെന്റ് മറികടന്നുകൊണ്ടിരിക്കയാണ്. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ഉള്‍പ്പെടെ വളരെ പെട്ടെന്ന് തന്നെ യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന് തടസം ഉണ്ടാകാത്ത വിധത്തില്‍ ബാധിക്കപ്പെടുന്നവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ചെയ്തുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത നാലു വര്‍ഷം കൊണ്ട് നമ്മുടെ നാടിന്റെ മുഖച്ഛായ മാറുന്ന വിധത്തില്‍ നവകേരള സൃഷ്ടിക്ക് തുടക്കം കുറിക്കുമെന്നും, ഇതിന് നാടിന്റെ പൂര്‍ണ്ണ പിന്തുണ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ നേതാക്കളുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു.

ലൈബ്രറി ഉദ്ഘാടനം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി.ഗോവിന്ദനും മഴക്കുഴിയുടെ ഉദ്ഘാടനം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി എം.പിയും നിര്‍വ്വഹിച്ചു. ജെയിംസ് മാത്യു എം.എല്‍.എ പി.മുകുന്ദന്‍, കെ.കുഞ്ഞപ്പ, പി.വാസുദേവന്‍, കെ.മുരളീധരന്‍, കെ.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

താവം ഗ്രാമ വേദിയുടെ നാടന്‍ പാട്ടും അരങ്ങേറി. ഓഫിസ് കെട്ടിടം രൂപകല്‍പ്പന ചെയ്ത മധുകുമാറിനെയും കരാറുകാരന്‍ പ്രസാദിനെയും പൂന്തോട്ടം നിര്‍മ്മിച്ച കുറ്റിക്കോല്‍ ചന്ദ്രനെയും പിണറായി ആദരിച്ചു. ഓഫിസ് വളപ്പില്‍ മാവിന്‍തൈ നട്ടതിനു ശേഷമാണ് പിണറായി മടങ്ങിയത്.

Read more topics: pinaray vijayan, taliparamba, cpim,
English summary
pinaray vijayan inaugurated taliparamba cpim area committee office
topbanner topbanner

More News from this section

Subscribe by Email