Wednesday November 14th, 2018 - 3:55:am
topbanner

തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹിതരായി [ചിത്രങ്ങള്‍]

Jikku Joseph
തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹിതരായി  [ചിത്രങ്ങള്‍]

തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹിതരായി. ഇന്ന് പുലര്‍ച്ചെ ഗോവയില്‍ വച്ചു നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുാണ് പങ്കെടുത്തത്. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന വിവാഹ ഫോട്ടോകള്‍ ആരാധകര്‍ക്കായി പങ്കുവച്ചു.



വിവാഹം കഴിഞ്ഞെന്നുള്ള വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഗോവയിലെ സ്വകാര്യ ഹോട്ടലില്‍ പരമ്പാരാഗത ഹിന്ദു രീതിയിലായിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും വിവാഹം ആരാധകര്‍ ഏറെ കാത്തിരുന്നത്താണ്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഈ വിവാഹം.



ആചാരമനുസരിച്ച് നാഗചൈതന്യയുടെ  മുത്തശ്ശിയുടെ വിവാഹസാരിയാണ് സാമന്ത ധരിച്ചത്. മുണ്ടും കുര്‍ത്തയുമായിരുന്നു നാഗചൈതന്യയുടെ വേഷം. അടുത്ത ദിവസം ഹൈദരാബാദില്‍ സിനിമാരംഗത്തെ സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്ന് ഒരുക്കിയിട്ടുണ്ട്.

English summary
photos of naga chaitanya and samanthas wedding
topbanner

More News from this section

Subscribe by Email