Monday November 19th, 2018 - 4:53:am
topbanner

പറശിനിക്കടവ് പാമ്പുവളര്‍ത്തുകേന്ദ്രത്തില്‍ നാഗരാജാവിന് മക്കളായി : നാല് രാജകുമാരന്‍മാര്‍

NewsDesk
പറശിനിക്കടവ് പാമ്പുവളര്‍ത്തുകേന്ദ്രത്തില്‍ നാഗരാജാവിന് മക്കളായി : നാല് രാജകുമാരന്‍മാര്‍

തളിപ്പറമ്പ്: പറശിനിക്കടവ് പാമ്പുവളര്‍ത്തുകേന്ദ്രത്തില്‍ നാഗരാജാവിന് മക്കളായി നാല് രാജകുമാരന്‍മാര്‍. കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് രാജെവമ്പാലകളെ ഇണചേര്‍ത്ത് മുട്ടകള്‍ വിരിയിച്ചെടുത്ത ഇന്ത്യയിലെ രണ്ടാമത്തേയും കേരളത്തിലെ ആദ്യത്തേയും സംഭവമാണിത്. മംഗളൂരുവിനടുത്ത് പിലിക്കുളയിലെ ശിവരാമകാരന്ത് ബയോളജിക്കല്‍ പാര്‍ക്കിലാണ് 2011 ജൂലൈ 31 ന് ഇതിന് മുമ്പ് കൃത്രി ആവാസവ്യവസ്ഥയില്‍ രാജവെമ്പാല മുട്ടകള്‍ വിരിഞ്ഞത്.

147 മുട്ടകളില്‍ 32 എണ്ണമാണ് അന്ന് വിരിഞ്ഞുവന്നത്. ഇന്ന് രാവിലെയാണ് 11 മുട്ടകളില്‍ നാലെണ്ണം വിരിഞ്ഞത്. നേരത്തെ രണ്ട് തവണ പറശിനിക്കടവില്‍ രാജവെമ്പാലകളെ ഇണചേര്‍ത്തിരുന്നുവെങ്കിലും മുട്ടകള്‍ ഫംഗസ് ബാധിച്ച് നശിക്കുകയായിരുന്നു.

ആദ്യതവണ 21 മുട്ടകളാണ് ഇട്ടതെങ്കില്‍ രണ്ടാംതവണ ഇണചേര്‍ന്നതല്ലാതെ മുട്ടകളിടാത്തതിനാല്‍ വിജയിച്ചില്ല. മാര്‍ച്ച് മാസത്തിലാണ് കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് ആണ്‍-പെണ്‍പാമ്പുകളെ ഇണചേര്‍ത്തത്. മെയ് 29 നാണ് പാമ്പ് മുട്ടയിട്ടത് പാര്‍ക്ക് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. അന്നുമുതല്‍ തന്നെ അതീവ രഹസ്യമായി മുട്ടകള്‍ക്ക് വിരിയാനാവശ്യമായ സ്വാഭാവിക അന്തരീഷം പാര്‍ക്ക് അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു.parassinikadavu snake park king cobra Hatching

സന്ദര്‍ശകരെ ആരെയും പാമ്പ് മുട്ടകള്‍ക്ക് അടയിരിക്കുന്ന വിവരം അറിയിച്ചിരുന്നില്ല. ഇന്നലെ രാവിലെ നാല് കുഞ്ഞുങ്ങള്‍ മുട്ടവിരിഞ്ഞ് പുറത്തിറങ്ങി ഫണം വിടര്‍ത്തിയതോടെ അതീവ ശ്രദ്ധയോടെ പരിചരിച്ച റിയാസ് മാങ്ങാട്, ടി.വി.സുധാകരന്‍, ഒ.സജീവന്‍, പാര്‍ക്കിലെ വെറ്റിനറി സര്‍ജന്‍ ഡോ.എസ്.അഞ്ജുമോഹൻ, ബയോളജിസ്റ്റ് മരിനാഥ് എൽ എന്നിവര്‍ പറഞ്ഞറിക്കാനാവാത്ത ആഹ്‌ളാദത്തിലായി.

പാര്‍ക്കിന്റെ ചരിത്രത്തിലാദ്യമായി നടന്ന രാജജനനം നിമിഷങ്ങള്‍ക്കകം പാര്‍ക്ക് ഉല്‍സവ ലഹരിയില്‍ അമര്‍ന്നു. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങള്‍ പത്ത് ദിവസത്തേക്ക് യാതൊരു ഭക്ഷണവും കഴിക്കില്ലെന്നും പടംപൊഴിച്ചതിന് ശേഷം ചെറിയ ഇനം പാമ്പുകളാണ് ഇവയ്ക്ക് ഭക്ഷണമായി നല്‍കുക.parassinikadavu-snake-park-king-cobra-Hatching

ആറ് മാസക്കാലത്തേക്ക് അതീവശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കില്‍ രാജവെമ്പാല കുഞ്ഞുങ്ങള്‍ ചത്തുപോകാനിടയുള്ളതിനാല്‍ ഇവയെ വളര്‍ത്തിയെടുക്കലാണ് അതീവസാഹസമായ കാര്യമെന്ന് സ്‌നേക്ക്പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങള്‍ക്ക് വലിയ പാമ്പുകളേക്കാള്‍ വിഷത്തിന്റെ തീവ്രതയും പല്ലുകളുടെ മൂര്‍ച്ചയും വളരെ കൂടുതലാണെന്നതിനാല്‍ ഏറെ അപകടകരവുമാണ് ഇവയെ കൈകാര്യം ചെയ്യല്‍.parassinikadavu snake park king cobra Hatching

English summary
parassinikadavu snake park king cobra Hatching
topbanner

More News from this section

Subscribe by Email