topbanner
Saturday December 16th, 2017 - 4:43:pm
topbanner
topbanner

വല നിറച്ച് കണ്ണൂർ; ഫിഫ ലോകകപ്പിന്റെ ആരവമുയർത്തി വൺ മില്യൺ ഗോൾ കാംപയിൻ

NewsDesk
വല നിറച്ച് കണ്ണൂർ; ഫിഫ ലോകകപ്പിന്റെ ആരവമുയർത്തി  വൺ മില്യൺ ഗോൾ കാംപയിൻ

കണ്ണൂർ; രാജ്യം ആദ്യമായി ആതിഥ്യമരുളുന്ന ഫിഫ ലോകകപ്പിന്റെ ആരവമുയർത്തി വൺ മില്യൺ ഗോൾ കാംപയിൻ. ജില്ലയിലെ പ്രധാന വേദിയായ പോലീസ് പരേഡ് ഗ്രൗണ്ടിൽ പി.കെ ശ്രീമതി ടീച്ചർ എം.പി ആദ്യഗോളടിച്ച് കാംപയിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

മേയർ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടർ മീർ മുഹമ്മദ് അലി, ജില്ലാ പോലീസ് മേധാവി ജി ശിവവിക്രം, ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡിന്റ് പി.പി ദിവ്യ, അസിസ്റ്റന്റ് കലക്ടർ ആസിഫ് കെ യൂസഫ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ജയബാലൻ മാസ്റ്റർ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.കെ വിനീഷ്, അന്തർദേശീയ ഫുട്ബോൾ താരങ്ങളായ പി.കെ ബാലചന്ദ്രൻ, കെ.വി ധനേഷ്, കോർപറേഷൻ കൗൺസിലർ അഡ്വ. ലിഷ ദീപക്, മറ്റ് കൗൺസിലർമാർ, ജില്ലാ യൂത്ത് കോ-ഒാർഡിനേറ്റർ സരിൻ ശശി, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പവിത്രൻ മാസ്റ്റർ, എം.കെ നാസർ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് സുനിൽ തുടങ്ങിയവരും പങ്കെടുത്തു. പോലിസ് മൈതാനിയിൽ ഒരുക്കിയ നാല് ഗോൾ പോസ്റ്റുകളിലായി വിദ്യാർഥികളും മുതിർന്നവരുമുൾപ്പെടെ ആയിരക്കണക്കിനാളുകൾ ഗോൾ വല നിറച്ചു.

one million goal kannur pk sreemathi mp

കാംപയിന്റെ ഭാഗമായി ജില്ലയിൽ ആകെ അഞ്ച് ലക്ഷം ഗോളുകളടിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയുടെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലും വിദ്യാലയങ്ങളിലുമായി 350ലേറെ ഗോൾ പോസ്റ്റുകൾ ഒരുക്കിയിരുന്നു. ഇവിടങ്ങളിലൊക്കെ ആബാലവൃദ്ധം ജനങ്ങൾ ഗോളടിക്കാനെത്തി.

one million goal kannur pk sreemathi mp

ഒക്ടോബർ 6 മുതൽ 28 വരെ കൊച്ചിയുൾപ്പെടെ രാജ്യത്തെ ആറ് വേദികളിലായി നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മൽസരങ്ങളുടെ പ്രചണാർഥമാണ് സംസ്ഥാന വ്യാപകമായി വൺ മില്യൻ ഗോൾ ക്യാമ്പയിൻ സംഘടിപ്പിച്ചത്. വൈകിട്ട് 3 മണി മുതൽ 7 മണി വരെയായിരുന്നു കാംപയിൻ.one million goal kannur pk sreemathi mp

English summary
one million goal kannur pk sreemathi mp
topbanner topbanner

More News from this section

Subscribe by Email