Saturday January 19th, 2019 - 10:16:am
topbanner

നവോഥാന ദീപംതെളിഞ്ഞു; പ്രകാശപൂരിതമായി കണ്ണൂര്‍

NewsDesk
നവോഥാന ദീപംതെളിഞ്ഞു;  പ്രകാശപൂരിതമായി കണ്ണൂര്‍

കണ്ണൂര്‍: വനിതാമതിലിന്റെ ്രപചാരണാര്‍ഥം കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സ്ത്രീകളും പെണ്‍കുട്ടികളും സംഘാടകസമിതി ഭാരവാഹികളും അണിനിരന്ന് നവോത്ഥാന ദീപം തെളിയിച്ചു. നവോത്ഥാന മൂല്യങ്ങളുടെയും സ്ത്രീ-പുരുഷ സമത്വത്തിന്റെയും സന്ദേശം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നവോത്ഥാന സംരക്ഷണ സമിതി നേതൃത്വത്തില്‍ ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന്റെ പ്രചരണാര്‍ഥമാണ് നവോത്ഥാന ദീപം തെളിയിച്ചത്. navonthana thirithelinhu Lightening Kannur

ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ സ്ത്രീകളും പെണ്‍കുട്ടികളും ജനപ്രതിനിധികളും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരും ഒന്നിച്ച് ചേര്‍ന്ന് മണ്‍ചിരാതുകളില്‍ വെളിച്ചം പകര്‍ന്നു. അന്ധമായ ആചാരങ്ങളിലൂടെ സ്ത്രീകളുടെ തുല്യാവകാശവും അന്തസ്സും നിഷേധിക്കുന്ന ഇരുട്ടിനെ ഭേദിക്കുന്ന നവോത്ഥാന വെളിച്ചമായി പരിപാടി മാറി.navonthana thirithelinhu Lightening Kannur

മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് സറ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, കോര്‍്പറേഷന്‍ സറ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍, കൗണ്‍സിലര്‍മാരായ ഇ ബീന, വി ജി വിനീത, കെ സജിത്, എസ് ഷഹീദ, എഡിഎം ഇ മുഹമ്മദ് യൂസഫ്, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.navonthana thirithelinhu Lightening Kannur

Read more topics: Kannur, navonthana, Lightening,
English summary
navonthana thirithelinhu Lightening Kannur
topbanner

More News from this section

Subscribe by Email