topbanner
Saturday November 25th, 2017 - 12:54:pm
topbanner
Breaking News

അതിഥികളെ വരവേൽക്കാനൊരുങ്ങി 'മോഡേൺ' ആലപ്പുഴ

NewsDesk
അതിഥികളെ വരവേൽക്കാനൊരുങ്ങി 'മോഡേൺ' ആലപ്പുഴ

ആലപ്പുഴ: വിനോദസഞ്ചാരത്തിനെത്തുന്ന അതിഥികളെ സർവസൗകര്യ സമ്പന്നയായി വരവേൽക്കാനൊരുങ്ങുകയാണ് ആലപ്പുഴ. ജില്ലയുടെ സ്വപ്നമായ മെഗാടൂറിസം സർക്യൂട്ട് പദ്ധതി അന്തിമഘട്ടത്തിലെത്തിയിരിക്കയാണ്.

അരൂർ മുതൽ കായംകുളംവരെ 58 പഞ്ചായത്തുകളെയും മൂന്നു നഗരസഭകളെയും ബന്ധിപ്പിക്കുന്ന ഈ ബൃഹത് പദ്ധതിയുടെ ചെലവ് 52.25 കോടി രൂപയാണ്. മേയ് അവസാനത്തോടെ പദ്ധതികളെല്ലാം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാനാകുമെന്നാണ് ടൂറിസം അധികൃതർ പറയുന്നത്. ഇതോടെ ആഗോളതലത്തിൽ മികച്ച കായൽ ടൂറിസം ഡെസ്റ്റിനേഷനായി ആലപ്പുഴ രൂപാന്തരപ്പെടുമെന്നാണ് സൂചന.

21 പദ്ധതികളാണ് മെഗാ ടൂറിസം സർക്യൂട്ട് പ്രൊജക്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2013ലായിരുന്നു പദ്ധതിയുടെ തുടക്കം. ആലപ്പുഴയുടെ കായൽ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതി, വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കും സൗകര്യങ്ങൾക്കും മുന്തിയ പരിഗണന നൽകിയിട്ടുണ്ട്. പദ്ധതികളുമായി ബന്ധപ്പെട്ട കെട്ടിടങ്ങളിൽ ഭൂരിഭാഗവും പൂർത്തിയായി കഴിഞ്ഞു. അത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ കെട്ടിടത്തിന് നമ്പരിട്ട് വൈദ്യുതി ബന്ധം സ്ഥാപിച്ചാൽ പദ്ധതി പ്രവർത്തന സജ്ജമാകും.

കെ.സി. വേണുഗോപാൽ കേന്ദ്രമന്ത്രിയായിരുന്ന സമയത്താണ് പ്രൊജക്ട് നടപ്പാക്കാനാരംഭിച്ചത്.
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കൺസൾട്ടേഷൻ ഏജൻസി എന്നിവർക്കാണ് പദ്ധതി നടത്തിപ്പ് ചുമതല.

മെഗാ ടൂറിസം സർക്യൂട്ട് പ്രൊജക്ടിലെ 21 പദ്ധതികൾ
. തണ്ണീർമുക്കം, പള്ളാത്തുരുത്തി, നെടുമുടി, തോട്ടപ്പള്ളി, കഞ്ഞിപ്പാടം, കായംകുളം, അരൂക്കുറ്റി എന്നിവിടങ്ങളിലായി ഏഴ് ഹൗസ് ബോട്ട് ടെർമിനലുകളുടെ നിർമ്മാണം 90 ശതമാനത്തോളം പൂർത്തിയായി. 15 കോടിയാണ് ചെലവ്.
. ടൂറിസം സർക്യൂട്ട് കേന്ദ്രമായ ആലപ്പുഴ ടൗൺ വികസനം (12.14 കോടി)
. വട്ടക്കായൽ, കരുമാടി വിളക്കുമരം എന്നിവിടങ്ങളിലെ ഹൗസ്ബോട്ട് നൈറ്റ് ഹാൾട്ട് ടെർമിനലുകൾ അന്തിമഘട്ടത്തിലാണ്. 3.5 ഏക്കറിൽ നിർമ്മിക്കുന്ന വമ്പൻ കെട്ടിട സമുച്ചയവും, ഹൗസ് ബോട്ടുകൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും അനുബന്ധ കെട്ടിടങ്ങളുടെ നിർമ്മാണവും പൂർത്തിയായി. ഇനി വൈദ്യുതി ലഭിക്കാനായി ഇലക്ട്രിക് ടെർമിനലുകൾ സ്ഥാപിക്കണം. ഇതിനായി കെ.എസ്.ഇ.ബിക്ക് അപേക്ഷ നൽകിയതായി കെ.ഐ.ഐ.ഡി.സി അധികൃതർ വ്യക്തമാക്കി.
. നാല് മൈക്രോ ഡെസ്റ്റിനേഷൻ പോയിന്റുകൾ (5.54 കോടി)
.വട്ടക്കായലിൽ മാലിന്യ നിർമ്മാർജ്ജന പ്ളാന്റ് (1.4കോടി)
.ആലപ്പുഴ വിജയാപാർക്ക്, സീവ്യൂ പാർക്ക് (2.62 കോടി)എന്നിവ പൂർത്തിയായി.
.തോട്ടപ്പള്ളി, അർത്തുങ്കൽ കടൽത്തീര വികസനം, അമിനിറ്റി സെന്റർ എന്നിവ പൂർത്തിയായെങ്കിലും പഞ്ചായത്തിന്റെ അനുമതി കിട്ടിയിട്ടില്ല.
. മറ്റ് പാരിസ്ഥതിക വികസന പ്രവർത്തനങ്ങൾ (1.40 കോടി)
.ആലപ്പുഴ നഗരത്തിലെ രണ്ടു കനാലുകളുടെ വികസനവും സൗന്ദര്യവത്കരണവും തുടരുന്നു.

''90 ശതമാനത്തോളം പദ്ധതി പൂർത്തിയായി കഴിഞ്ഞു. ആലപ്പുഴ ബീച്ച് പാർക്ക്, തോട്ടപ്പള്ളി കടൽത്തീരത്തോട് ചേർന്നുള്ള പാർക്ക്, തണ്ണീർമുക്കം, അരൂക്കുറ്റി ബോട്ട് ടെർമിനൽ എന്നിവ 100 ശതമാനം പൂർത്തിയായി. ബാക്കിയുള്ളവയുടെ അവസാനഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ""
-ടി.ജി. അഭിലാഷ് കുമാർ (ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ).

Read more topics: alappuzha, project, tourist,
English summary
modern alappuzha project for tourist
topbanner topbanner

More News from this section

Subscribe by Email