Friday February 22nd, 2019 - 10:37:am
topbanner

മിസോറാം ഗവര്‍ണറായ ശേഷം ആദ്യമായി കോട്ടയത്തെത്തിയ കുമ്മനം രാജശേഖരന് രണ്ടാം ദിവസവും സ്വീകരണം

rajani v
മിസോറാം ഗവര്‍ണറായ ശേഷം ആദ്യമായി കോട്ടയത്തെത്തിയ കുമ്മനം രാജശേഖരന്  രണ്ടാം ദിവസവും സ്വീകരണം

കോട്ടയം: മിസോറാം ഗവര്‍ണറായ ശേഷം ആദ്യമായി ജില്ലയിലെത്തിയ കുമ്മനം രാജശേഖരന് ജില്ലയില്‍ രണ്ടാം ദിവസവും സ്വീകരണം നല്‍കി. തിങ്കളാഴ്ച രാവിലെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലും, തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തി.

 

 


ഇവിടെ ക്ഷേത്രം ഭാരവാഹികള്‍ ചേര്‍ന്ന് അദേഹത്തെ സ്വീകരിച്ചു. തുടര്‍ന്നു മള്ളിയൂര്‍ ഗണപതി ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തി. ക്ഷേത്ര ഭാരവാഹികള്‍ ചേര്‍ന്ന് പൊന്നാടയണിയിച്ച് സ്വീകരിച്ചു.

 

 

11.30 ന് കോട്ടയം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് പ്രസ് ക്ലബ് ഭാരവാഹികള്‍ ഒരുക്കിയ വിരുന്നിലും പങ്കെടുത്തു.

സി.എം.എസ് കോളേജിലും സ്വീകരണം ഒരുക്കിയിരുന്നു. മൂന്നിന് മാമ്മന്‍ മാപ്പിള ഹാളില്‍ കോട്ടയം പൗരാവലി സ്വീകരണം നല്‍കും.

വന്‍ പോലീസ് സാന്നിധ്യവും, സുരക്ഷാ ക്രമീകരണവുമാണ് ഇദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനായി ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.

 

Viral News

English summary
misoram governer kummanam visit kottayam
topbanner

More News from this section

Subscribe by Email