Wednesday March 20th, 2019 - 1:18:pm
topbanner
topbanner

അക്ഷരനഗരിയില്‍ വീണ്ടും കലാവസന്തം; എം.ജി സര്‍വകലാശാല കലോത്സവത്തിന് തിരിതെളിഞ്ഞു

NEWSDESK
അക്ഷരനഗരിയില്‍ വീണ്ടും കലാവസന്തം; എം.ജി സര്‍വകലാശാല കലോത്സവത്തിന് തിരിതെളിഞ്ഞു

കോട്ടയം: അക്ഷരനഗരിയില്‍ വീണ്ടും കലകളുടെ വസന്തമായി എം.ജി സര്‍വകലാശാല കലോത്സവം അലത്താളത്തിന് തിരിതെളിഞ്ഞു. കലോത്സവത്തിന്റെ വിളംബരമായി നടന്ന സാംസ്‌കാരിക ഘോഷയാത്ര നഗരവീഥികള്‍ക്ക് ആവേശമായി. പ്രധാന വേദിയായ തിരുനക്കര മൈതാനത്ത് ചലച്ചിത്രതാരം ഹരിശ്രീ അശോകന്‍ കലാമാമാങ്കത്തിന് തിരിതെളിയിച്ചു. നാല് വര്‍ഷത്തിന് ശേഷം എത്തുന്ന കലോത്സവത്തിന്റെ ആവേശത്തിമിര്‍പ്പില്‍ അക്ഷരനഗരി. എംജി സര്‍വകലാശാല കലോത്സവം അലത്താളത്തിന് കോട്ടയം തിരുനക്കരമൈതാനത്ത് തിരശീല ഉയര്‍ന്നു.

കലാമാമാങ്കത്തിന്റെ വിളംബരവുമായി പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്ത് നിന്നും അരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയില്‍ ജില്ലയിലെ വിവിധ കലാലയങ്ങളില്‍ നിന്നുള്ള യുവതീയുവാക്കള്‍ അണിനിരന്നു. വാദ്യമേളങ്ങളും മലയാളത്തനിമയുള്ള കലാരുപങ്ങളും കാവടിയും മിഴിവേകിയപ്പോള്‍ വിദ്യാര്‍ത്ഥിനികളുടെ ചെണ്ടമേളവും സൈക്കിള്‍ റാലിയുമെല്ലാം വേറിട്ട കാഴ്ചകളായി. സാംസ്‌കാരിക ഘോഷയാത്ര തിരുനക്കര മൈതാനത്ത് പ്രവേശിച്ച ശേഷവും ആഘോഷലഹരിക്ക് അയവ് വന്നില്ല.അലത്താളത്തിന് തുടക്കം കുറിച്ച് പ്രധാന വേദിയില്‍ തിരിതെളിയിച്ച ചലച്ചിത്രതാരം ഹരിശ്രീ അശോകന്‍ തന്റെ കലാലയ കലോത്സവ ഓര്‍മ്മകള്‍ പങ്കുവച്ചു.

mg university kalolsavam

ചലച്ചിത്രതാരം മിയ ജോര്‍ജ്ജ്, മോഡലും മോട്ടിവേറ്ററുമായ തസ്വീര്‍ മുഹമ്മദ്, എന്നിവുടെ സാന്നിധ്യം സദസ്സിന് ആവേശമായി. സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ നിഖില്‍ എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഘോഷയാത്രയിലെ മികച്ച പങ്കാളിത്തത്തിനുള്ള പുരസ്‌കാരങ്ങള്‍ മുന്‍ എംഎല്‍എ വിഎന്‍ വാസവന്‍ വിതരണം ചെയ്തു. കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയ രാഹുല്‍ രഘുവിനെ വേദിയില്‍ അനുമോദിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ കെ സുരേഷ് കുറുപ്പ് എംഎല്‍എ, സിന്‍ഡിക്കേറ്റംഗങ്ങള്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അഞ്ച് ദിവസങ്ങളിലായി 7 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 57 ഇനങ്ങളിലായി 3600ല്‍പരം പ്രതിഭകളാണ് കലാമാമാങ്കത്തില്‍ മത്സരിക്കുന്നത്. നാലാം തീയതി വൈകുന്നേരം കലോത്സവത്തിന്റെ സമാപന സമ്മേളനം ചലച്ചിത്രതാരം രജീഷ വിജയന്‍ ഉദ്ഘാടനം ചെയ്യും.

mg university kalolsavam starts

mg university kalolsavam starts

mg university kalolsavam starts

mg university kalolsavam starts

mg university kalolsavam starts

Viral News

Read more topics: mg university, kalolsavam starts,
English summary
mg university kalolsavam starts
topbanner

More News from this section

Subscribe by Email