Wednesday March 20th, 2019 - 1:21:pm
topbanner
topbanner

വിസ്മയമായി മലബാര്‍ ക്രാഫ്റ്റ് മേള

NewsDesk
വിസ്മയമായി മലബാര്‍ ക്രാഫ്റ്റ് മേള

കണ്ണൂര്‍ : അസം, ജയ്പൂര്‍, ഹരിയാന, ഒഡിഷ, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കേരളം, കര്‍ണ്ണാടക തുടങ്ങി 21 സംസ്ഥാനങ്ങളില്‍ നിന്നുള്ള തനത് ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ഒരുക്കുന്ന മലബാര്‍ ക്രാഫ്റ്റ് മേള വിസ്മയമാകുന്നു. കൗരകൗശലവിദ്യയുടെ വിസ്മയം കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന ക്രാഫ്റ്റ് മേളയില്‍ ഓരോ ദിവസവും തിരക്കുകൂട്ടുന്നു.

അമ്പതുവര്‍ഷം കഴിഞ്ഞാലും തിളക്കം നഷ്ടപ്പെടാത്ത എരുമയുടെയും പോത്തിന്റെയും കൊമ്പില്‍ തീര്‍ത്ത ഉല്‍പ്പന്നങ്ങള്‍, അസം കലാകാരന്മാരുടെ കരവിരുതിലുണ്ടായ മുള കൊണ്ടുള്ള ആഭരണങ്ങള്‍, പശ്ചിമ ബംഗാള്‍ പാവകള്‍, തമിഴ്‌നാട് മാലകള്‍, രാജസ്ഥാന്‍ കല്ലുകള്‍ പതിച്ച മാലകളും ബാഗുകളും, വ്യത്യസ്തമായ ചെരുപ്പുകള്‍ തുടങ്ങി ആരെയും അത്ഭുതപ്പെടുത്തുന്ന നിരവധി ഉല്‍പ്പന്നങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. കല്ലുകളും മുത്തുകളും പതിപ്പിച്ച ചെരുപ്പുകള്‍ക്കും ബാഗുകള്‍ക്കും ആവശ്യക്കാരേറെയാണ്.

Malabar Crafts mela 2019 at kannur

കടല്‍ കടന്നെത്തിയ ശ്രീലങ്കന്‍ ഉല്‍പ്പന്നങ്ങള്‍ അടക്കം നിരവധി വിദേശ ഉല്‍പ്പന്നങ്ങളും പ്രദര്‍ശനത്തിനുണ്ട്. പേപ്പര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വിവിധ അലങ്കാര വസ്തുക്കളും കളിപ്പാട്ടങ്ങളും ബാഗുകളുമായി അഞ്ച് സ്റ്റാളുകളാണ് ശ്രീലങ്കയില്‍ നിന്നുള്ളത്.

കേരളത്തിന്റെ ബാംബൂ ഫര്‍ണിച്ചര്‍, ആറന്മുള കണ്ണാടി, ബാംബൂ ക്രാഫ്റ്റ് ഗാലറി തുടങ്ങിയവയും മേളയുടെ പൊലിമ കൂട്ടുന്നു. കേരളത്തിന്റെ തനത് കരകൗശല ഉല്‍പന്നങ്ങളുടെ 50 സ്റ്റാളുകളാണ് മേളയില്‍ ഉള്ളത്.

Malabar Crafts mela at kannur

കേരളത്തിന്റെ കലാ സാംസ്‌കാരിക പാരമ്പര്യം ലോകത്തിനു മുമ്പില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടയാണ് മലബാര്‍ ക്രാഫ്റ്റ് മേള സംഘടിപ്പിക്കുന്നത്. കേരളത്തിലെ തനത് ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മേളയിലൂടെ സാധിക്കും. കരകൗശല വസ്തുക്കളുടെ നിര്‍മാണം നേരില്‍ കാണാനും മേളയില്‍ നിന്നുതന്നെ ഉല്‍പന്നങ്ങള്‍ വാങ്ങാനും സാധിക്കും എന്നുള്ളതാണ് ക്രാഫ്റ്റ് മേളയുടെ പ്രധാന പ്രത്യേകത. ഉല്‍പാദകരും ഉപഭോക്താവും തമ്മില്‍ നേരിട്ടുള്ള വില്‍പനയായതിനാല്‍ ഇടനിലക്കാരുടെ ചൂഷണം പൂര്‍ണമായും ഒഴിവാക്കാനാകും.Malabar Crafts mela 2019 at kannur

മലബാറിന്റെ തനത് ഭക്ഷണ രുചിക്കൂട്ടുകളുമായി ഭക്ഷണ സ്റ്റാളുകളും മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്‍പത് വരെ നടക്കുന്ന മേളയില്‍ വൈകുന്നേരങ്ങളില്‍ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും പ്രകൃതി സൗഹൃദമായാണ് മേള അലങ്കരിച്ചിരിക്കുന്നത്. പരമ്പരാഗത തനിമ വിളിച്ചോതുന്ന ഓലമേഞ്ഞ കുടിലുകളിലാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ 11 മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രദര്‍ശനം.

 

Viral News

Read more topics: kannur, malabar craft mela,
English summary
malabar craft mela 2019 kannur
topbanner

More News from this section

Subscribe by Email