Sunday August 18th, 2019 - 10:55:pm
topbanner
topbanner

ലോക്സഭാ തിരഞ്ഞെടുപ്പ് : 82.92 ശതമാനം പോളിംഗുമായി സംസ്ഥാനത്ത് കണ്ണൂർ ജില്ല ഒന്നാമത്

NewsDesk
ലോക്സഭാ തിരഞ്ഞെടുപ്പ് : 82.92 ശതമാനം പോളിംഗുമായി സംസ്ഥാനത്ത് കണ്ണൂർ ജില്ല ഒന്നാമത്

കണ്ണൂർ: പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ 82.92 ശതമാനം പോളിംഗുമായി സംസ്ഥാനത്ത് കണ്ണൂര്‍ ജില്ല ഒന്നാമതെത്തി. ജില്ലയിലെ ആകെയുള്ള 19,64,454 വോട്ടര്‍മാരില്‍ 1628969 പേര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഇവരില്‍ 747438 പേര്‍ പുരുഷന്‍മാരും 881531 പേര്‍ സ്ത്രീകളുമാണ്.

lok-sabha-election-kannur-polling

83.06 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്ത് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സംസ്ഥാനത്തു തന്നെ ഒന്നാമതെത്തി. മണ്ഡലത്തിലെ 1262144 വോട്ടര്‍മാരില്‍ 1048403 പേര്‍ വോട്ട് ചെയ്തു. ഇതില്‍ 485538 പേര്‍ പുരുഷന്‍മാരും 562864 പേര്‍ സ്ത്രീകളുമാണ്.

lok-sabha-election-kannur-polling
മട്ടന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളാണ് ജില്ലയില്‍ പോളിംഗില്‍ മികച്ചു നിന്നത്. മട്ടന്നൂരില്‍ 86.22 ശതമാനവും തളിപ്പറമ്പില്‍ 86.16 ശതമാനവുമായിരുന്നു പോളിംഗ്. 79.23 ശതമാനവുമായി കണ്ണൂര്‍ അസംബ്ലി മണ്ഡലമാണ് ഏറ്റവും പിറകില്‍.

lok-sabha-election-kannur-polling

നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് നില: പയ്യന്നൂര്‍- 85.83, കല്യാശ്ശേരി- 83.02, തളിപ്പറമ്പ്- 86.16-, ഇരിക്കൂര്‍- 80.94, അഴീക്കോട്-80.96, കണ്ണൂര്‍-79.23, ധര്‍മ്മടം-85.68, മട്ടന്നൂര്‍- 86.22, പേരാവൂര്‍- 81.39, തലശ്ശേരി-80.33, കൂത്തുപറമ്പ്-81.44.

lok-sabha-election-kannur-polling

English summary
lok sabha election kannur polling
topbanner

More News from this section

Subscribe by Email