Monday November 19th, 2018 - 9:24:pm
topbanner

കെ.എം മാണിയുടെ 60-ാം വിവാഹ വാര്‍ഷിക ആഘോഷം

rajani v
കെ.എം മാണിയുടെ 60-ാം വിവാഹ വാര്‍ഷിക ആഘോഷം

പാലാ: കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയുടെ 60-ാം വിവാഹ വാര്‍ഷികം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തില്‍ പാലായില്‍ ആഘോഷിച്ചു.

മാണിയുടെ കൊച്ചുമകന്‍ കുഞ്ഞു മാണിയും ആഘോഷത്തില്‍ പങ്കാളി ആയി.


യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഭീമന്‍മാല മാണിയേയും കുട്ടിയമ്മയേയും അണിയിച്ചും, ബൊക്കെ നല്‍കിയും,കേക്കു മുറിച്ചും, പാലായിലെ അദ്ദേഹത്തിന്റെ വസതിയില്‍ ആഘോഷിച്ചു.

ജോസ് കെ മാണി എം.പി, പാര്‍ട്ടി നേതാക്കളായ ബേബി ഉഴുത്തുവാല്‍, നിര്‍മ്മല ജിമ്മി, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എം മോനിച്ചന്‍, സാജന്‍ തൊടുക, ജെയ്‌സന്‍ ജോസഫ്, ജോര്‍ഡിന്‍ കിഴക്കേത്തലക്കല്‍, രാജേഷ് വാളി പ്ലാക്കല്‍, ജോയി സി കാപ്പന്‍, രാജന്‍ കളങ്ങര, സജി തടത്തില്‍ ,സെബാസ്റ്റ്യന്‍ ജോസഫ്, ഗൗതം നായര്‍ , കുഞ്ഞുമോന്‍ മാടപാട്ട്, ഷിനു പാലത്തുങ്കല്‍ ,അനിഷ് കൊക്കര, നോയല്‍ ലൂക്ക് ,സുനില്‍ പയ്യപ്പള്ളില്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

 

Read more topics: km mani, wedding, anversary
English summary
km mani wedding anversary celebration
topbanner

More News from this section

Subscribe by Email