topbanner
Tuesday September 19th, 2017 - 8:44:pm
topbanner

രാജവെമ്പാലയുടെ അത്യപൂർവ അമൃതേത്ത് പകർത്തി വിജയ് നീലകണ്ഠൻ

suvitha
രാജവെമ്പാലയുടെ അത്യപൂർവ അമൃതേത്ത് പകർത്തി വിജയ് നീലകണ്ഠൻ

തളിപ്പറമ്പ്: വന്യജീവി ജീവിതചര്യയിലെ അനർഘ മുഹൂർത്തങ്ങൾ ക്യാമറയിൽ പകർത്താനായതിന്റെ ത്രില്ലിലാണ് തളിപ്പറമ്പിലെ പരിസ്ഥിതിസ്നേഹിയും പാമ്പു നിരീക്ഷകനുമായ വിജയ് നീലകണ്ഠൻ. കർണ്ണാടക കേരള അതിർത്തിക്കടുത്ത കാഞ്ഞിരക്കൊല്ലി വനമേഖലയിൽ അളകാപുരി വെള്ളച്ചാട്ടത്തിനടുത്തു വച്ചാണ് ലോക സർപ്പ ദിനമായ 16ന് ഞായറാഴ്ച രാജവെമ്പാലയുടെ ഉടുമ്പു തീറ്റ ചിത്രീകരിച്ച് വന്യജീവിചരിത്രത്തിലെ അത്യപൂർവ ദൃശ്യങ്ങൾ വിജയ് നീലകണ്ഠൻ സ്വന്തമാക്കിയത്.

Vijay Neelakantan king cobra feeding photos

ഇതോടെ തന്റെ മുപ്പതോളം വർഷത്തെ പ്രക്ര്‌തി നിരീക്ഷണ യത്നത്തിലെ ഒരു നാഴികക്കല്ലായി ഈ ചിത്രങ്ങൾ വന്യജീവി-ജീവിതചര്യാ രേഖകളിൽ അടയാളപ്പെടുത്തുമെന്ന പ്രതീക്ഷയിലാണിദ്ദേഹം. കരയിൽ ജീവിക്കുന്ന ഏറ്റവും വലിപ്പമുള്ള വിഷപ്പാമ്പാണ്‌ രാജവെമ്പാല. പൂർണ്ണവളർച്ചയെത്തിയ രാജവെമ്പാലയ്ക്ക് 18 അടിയോളം നീളം ഉണ്ടാകും. രാജവെമ്പാലയുടെ ഭക്ഷണം വിഷമുള്ളതും വിഷമില്ലാത്തതുമായ മറ്റു പാമ്പുകളാണ്. അപൂർവമായി പല്ലിവർഗ്ഗത്തിൽ പെട്ട ജീവികളേയും ഇവ തിന്നാറുണ്ട്. ഒരിക്കൽ ഇരപിടിച്ചാൽ മാസങ്ങൾ തന്നെ ഭക്ഷണം കഴിക്കാതിരിക്കുന്ന സ്വഭാക്കാരാണ് രാജവെമ്പാലകൾ. എന്നാൽ ഉടുമ്പ് പോലുള്ള പല്ലിവർഗ്ഗത്തിലെ ഉന്നതനെ അത്യപൂർവമായി മാത്രമേ രാജവെമ്പാല ഭക്ഷിക്കാറുള്ളൂ.king cobra snake eater photo vijay neelakantan

ദഹിക്കാനേറെ പ്രയാസമുള്ള ഉടുമ്പിന്റെ കട്ടിയുള്ള ത്വക്ക് തന്നെയാണ് ഇതിന് കാരണം. മറ്റ് ഇരകളെ തീർത്തും കിട്ടാത്ത ഒരു ഘട്ടത്തിൽ വിശന്നു വലഞ്ഞാൽ മാത്രമാണ് രാജവെമ്പാല ഉടുമ്പിനെ ഭക്ഷണമാക്കുന്നത്. ദിവസങ്ങളും മാസങ്ങളും കൊണ്ടേ ഉടുമ്പിനെ തിന്ന ശേഷമുള്ള ദഹനപ്രക്രിയ പൂർത്തിയാക്കാനാകുകയുള്ളു എന്നതാണ് ഇത് വിരൽ ചൂണ്ടുന്നത്. രാജവെമ്പാലയെ വംശനാശം നേരിടുന്ന ഉരഗവർഗ്ഗമായി 2012 ജൂലൈ 4ന് ഐ യു സി എൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇവയെ കൊല്ലുകയോ പരിക്കേൽ‌പ്പികയൊ ചെയ്യുന്നത് ശിക്ഷാർഹമാണ്. ലോകപ്രശസ്ത വന്യജീവി നിരീക്ഷകനായ ജിം കോർബറ്റ്, തന്റെ പുസ്തകത്തിൽ താനിതുവരെ ഒരു രാജവെമ്പാലയെ കൊന്നിട്ടില്ലെന്നും കാരണം അത് മനുഷ്യരെ അക്രമിക്കാറില്ല എന്നതാണെന്നും എടുത്തു പറയുന്നുണ്ട്.

ജീവി-ജീവിതചക്രത്തിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. ഇതുതന്നെയാകാം മേൽ അനിവാര്യതയിലേക്ക് നാഗരാജനെ എത്തിച്ചതെന്നും വിജയ് നീലകണ്ഠൻ പറഞ്ഞു. കൂടെ റാപ്പിഡ് റെസ്പോൺസ് ടീം അംഗമായ ചന്ദൻ.എം പിയും ഉണ്ടായിരുന്നു. കർണ്ണാടക-കേരളാതിർത്തിയിലുള്ള വനമേഖലകളിൽ പാമ്പുകൾക്ക് അസ്വാഭാവികമായ വിനാശം സംഭവിക്കുന്നു എന്നും അടിയന്തിര ശ്രദ്ധ ലഭ്യമാകും വിധം വനം വകുപ്പും അധികൃതരും രക്ഷാനടപടികളും ബോധവൽക്കരണവും കർശനമാക്കേണ്ടതുണ്ടെന്നും വിജയ് നീലകണ്ഠൻ പറഞ്ഞു.

Vijay Neelakantan king cobra feeding photos

English summary
Vijay Neelakantan clicked the eating of King Cobra
topbanner topbanner

More News from this section

Subscribe by Email