Wednesday March 20th, 2019 - 9:11:pm
topbanner
topbanner

ബൈപാസ് സമരം നടക്കുന്ന കീഴാറ്റൂര്‍ പ്രദേശം കേന്ദ്ര സംഘം സന്ദര്‍ശിക്കും

NewsDesk
ബൈപാസ് സമരം നടക്കുന്ന കീഴാറ്റൂര്‍ പ്രദേശം കേന്ദ്ര സംഘം സന്ദര്‍ശിക്കും

തളിപ്പറമ്പ: ബൈപാസിന് സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന കീഴാറ്റൂര്‍ പ്രദേശം കേന്ദ്ര സംഘം സന്ദര്‍ശിക്കും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ദ്ധ സംഘമാണ് മെയ് മൂന്ന്, നാല് തീയ്യതികളില്‍ കീഴാറ്റൂര്‍ സന്ദര്‍ശിക്കുക.

റിസര്‍ച്ച് ഓഫീസര്‍ ഡോ.ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് വേണ്ടി എത്തുക. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ പരാതി പരിഗണിച്ചാണ് അന്വേഷണസംഘം എത്തുന്നത്.

ഈ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അലൈന്‍മെന്റ് റദ്ദാക്കിക്കൊണ്ട് കേന്ദ്രം സ്‌റ്റോപ്പ് മെമ്മോ നല്‍കുമെന്നാണ് പ്രതീക്ഷ. കീഴാറ്റൂരില്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ എത്രത്തോളം പാരിസ്ഥിതിക ആഘാതം ഉണ്ടാകും എന്നതായിരിക്കും സംഘം മുഖ്യമായും പരിശോധിക്കുക എത്തുമെന്നാണ് ആറ് ഹെക്ടര്‍ നെല്‍വയലാണ് കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് ഏറ്റെടുക്കുന്നത്.

പാരിസ്ഥിതിക ആഘാതമുണ്ടാകുമോ എന്ന് പഠനം വേണമെന്ന് പല കോണില്‍ നിന്നും ആവശ്യം ഉയരുന്നത് കൂടി പരിഗണിച്ചാണ് വിദഗ്ദ്ധസംഘം കീഴാറ്റൂരില്‍ എത്തുന്നത്.

കീഴാറ്റൂര്‍ സന്ദര്‍ശിക്കുന്ന സംഘത്തെ പരാതി ഉള്ള എല്ലാവര്‍ക്കും നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാന്‍ സാധിക്കും കീഴാറ്റൂര്‍ വിഷയം കേന്ദ്രസര്‍ക്കാര്‍ വളരെ ഗൗരവത്തോടെ കാണൂന്നു എന്നതാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

കീഴാറ്റൂര്‍ വിഷയത്തില്‍ കേരളത്തിലെ ബി ജെ പി നേതൃത്വം വലിയ സമ്മര്‍ദ്ദം കേന്ദ്ര സര്‍ക്കാറില്‍ ചെലുത്തിയിരുന്നു. വയല്‍ക്കിളികള്‍ ലോങ്ങ് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കെയാണ് കേന്ദ്ര ഇടപെടല്‍ എന്നതും ശ്രദ്ധേയമാണ് .ലോങ്ങ് മാര്‍ച്ചിന് മുന്നോടിയായി മെയ് അഞ്ചിന് വയല്‍ കിളികള്‍ കണ്ണൂരില്‍ പൊതുസമ്മേളനം വിളിച്ചിട്ടുണ്ട്.

Viral News

Read more topics: taliparamba, keezhattur, vayalkili,
English summary
keezhattoor vayal central team visit
topbanner

More News from this section

Subscribe by Email