Thursday December 13th, 2018 - 9:37:am
topbanner

ഇന്ന് കര്‍ക്കിടക വാവ്; പിതൃമോക്ഷത്തിനായി ആയിരങ്ങൾ ബലി തര്‍പ്പണം നടത്തി

NewsDesk
ഇന്ന് കര്‍ക്കിടക വാവ്; പിതൃമോക്ഷത്തിനായി ആയിരങ്ങൾ ബലി തര്‍പ്പണം നടത്തി

കണ്ണൂര്‍: കര്‍ക്കടക വാവ് ദിനത്തില്‍ പൃതൃമോക്ഷ പ്രാപ്തിക്കായി ആയിരങ്ങൾ ബലി തര്‍പ്പണം നടത്തി. ജില്ലയിലെ ക്ഷേത്രങ്ങളിലും വിവിധ ബലിത്തറകളിലും പുലര്‍ച്ചെ അഞ്ചു മണി മുതല്‍ തന്നെ ബലിയര്‍പ്പിക്കല്‍ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു.

കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, തലശ്ശേരി ജഗന്നാഥക്ഷേത്രം, തളിപ്പറമ്പ് തൃച്ചംബരംക്ഷേത്രം, തലായി-പയ്യാമ്പലം കടല്‍ത്തീരങ്ങള്‍ എന്നിവിടങ്ങളില്‍ ബലിതര്‍പ്പണം നടക്കുന്നുണ്ട്..

സിറ്റിസണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെമുതല്‍ പയ്യാമ്പലം കടപ്പുറത്ത് ബലിതര്‍പ്പണം നടന്നു. ശ്രേഷ്ഠാചരണസഭയുടെ നേതൃത്വത്തിലും പയ്യാമ്പലത്ത് ബലിതര്‍പ്പണമുണ്ടാകും.karkidaka vavu bali kannur

തലശ്ശേരി ജഗന്നാഥക്ഷേത്ര സന്നിധിയില്‍ കര്‍ക്കടകവാവുബലിതര്‍പ്പണം പുലര്‍ച്ചെ അഞ്ചിന് തുടങ്ങി. തലശ്ശേരി നാരങ്ങാപ്പുറം തൃക്കൈ ശിവക്ഷേത്രം, തലായി ബാലഗോപാലക്ഷേത്രം എന്നിവയുടെ നേതൃത്വത്തില്‍ തലായി കടപ്പുറത്ത് രാവിലെ ആറിന് തുടങ്ങി. ചെറുവാഞ്ചേരി പൂവ്വത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കടകവാവുബലി രാവിലെമുതല്‍ നടക്കുന്നുണ്ട്. കൂത്തുപറമ്പ് ആലച്ചേരി ഇടം വൈരീഘാതകന്‍ ഭഗവതിക്ഷേത്രത്തില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണം ശനിയാഴ്ച രാവിലെ ആറിന് തുടങ്ങി.

ഇരിക്കൂര്‍ നിടിയോടി അയ്യന്‍കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആറ് മുതല്‍ ഒന്‍പതുവരെ കര്‍ക്കടകവാവു ബലിതര്‍പ്പണം നടത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

അതേസമയം പുഴയിലും മറ്റും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ബലി തര്‍പ്പണത്തിന് പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടവുകളില്‍ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.vavubalitharapanam-kannur

പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ആലുവ മണപ്പുറത്തും കാലടി ചേലാമറ്റം ക്ഷേത്രത്തിലും എറണാകുളം ജില്ല ഭരണകൂടം കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ആലുവ ശിവക്ഷേത്രത്തില്‍ ബലി തര്‍പ്പണത്തിന്റെ ഭാഗമായി പുഴയില്‍ മുങ്ങിനിവരുന്നതിനു മാത്രമേ തടസ്സമുണ്ടാകൂ. തോട്ടയ്ക്കാട്ടുകര- മണപ്പുറം റോഡിന്റെ ഇരുവശത്തുമായി ദേവസ്വം ബോര്‍ഡ് അന്‍പതോളം ബലിത്തറകള്‍ സജ്ജീകരിച്ചിട്ടുണ്ട്.karkidaka-vavubali-thrichambaram-temple-kannur

ദേശീയ ദുരന്തനിവാരണ സേനയുടെ 37 അംഗ സംഘത്തെ വെള്ളിയാഴ്ച ഉച്ചയോടെ ആലുവ മണപ്പുറത്ത് വിന്യസിച്ചു.മൂന്ന് ബോട്ട്, 20 ലൈറ്റ് ബോട്ട്, 40 ലൈഫ് ജാക്കറ്റ്, പ്രത്യേക റോപ്, സ്‌കൂബ ടീം എന്നിവയുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.karkidaka-vavubali-kannur

Read more topics: kannur, karkidaka, vavu bali,
English summary
karkidaka vavu bali kannur payyambalam thrichambaram temple, talap
topbanner

More News from this section

Subscribe by Email