Tuesday December 18th, 2018 - 11:13:pm
topbanner

കണ്ണീരില്‍ കുതിര്‍ന്ന് ഒരു അമ്മയും ഭാര്യയും; കൊല്ലപ്പെട്ട വൈദികന്റെ അമ്മ കൊലപാതകിയുടെ ഭാര്യയെ സമാധാനിപ്പിക്കാനെത്തി

NewsDesk
കണ്ണീരില്‍ കുതിര്‍ന്ന് ഒരു അമ്മയും ഭാര്യയും; കൊല്ലപ്പെട്ട വൈദികന്റെ അമ്മ കൊലപാതകിയുടെ ഭാര്യയെ സമാധാനിപ്പിക്കാനെത്തി

കാലടി: മകന്റെ ഘാതകന്റെ ഭാര്യയെ ആശ്വസിപ്പിക്കാന്‍ എത്തിയ ഒരമ്മയുടെ ഹൃദയവിശാലത കണ്ടുനിന്നവരെ ഈറനണിയിച്ചു. കഴിഞ്ഞദിവസമാണ് മലയാറ്റൂരില്‍ കൊലചെയ്യപ്പെട്ട കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ അമ്മ ത്രേസ്യാമ്മ കൃത്യം ചെയ്ത ജോണിയുടെ വീട്ടിലെത്തിയത്.

ജോണിയുടെ ഭാര്യ ഒറ്റപ്പെട്ടുപോയെന്നും മാനസികമായി തകര്‍ന്ന നിലയിലാണെന്നും അറിഞ്ഞ ത്യേസ്യാമ്മ ആശ്വസിപ്പിക്കാനെത്തുകയായിരുന്നു.

kapyar killed father sevyar mother visit aani house

പ്രായവും ദുഃഖവും തളര്‍ത്തിയ ശരീരവുമായി എത്തിയ അവര്‍ ആനിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. ആനിയുടെ മക്കളേയും ആശ്വസിപ്പിച്ചു. ജോണിക്ക് മാപ്പുകൊടുക്കുന്നതായി ത്രേസ്യാമ്മ വിതുമ്പലോടെ പറഞ്ഞു.

ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ സഹോദരന്‍ സെബാസ്റ്റ്യന്‍, സഹോദരി ത്രേസ്യ, ബന്ധുക്കളായ പാപ്പച്ചന്‍, ബിനോജ്, ഫാ. സേവ്യര്‍, മലയാറ്റൂര്‍ പള്ളി വികാരി ഫാ. ജോണ്‍ തേയ്ക്കാനത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.kapyar killed father sevyar mother visit aani house

ജോണിക്ക് പ്രാര്‍ത്ഥനാ മനോഭാവത്തോടെ സഭയും വിശ്വാസി സമൂഹവും മാപ്പ് നല്‍കുകയാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സംസ്‌കാര ശുശ്രൂഷകള്‍ക്കിടെ ശനിയാഴ്ച പറഞ്ഞിരുന്നു. ജോണിയുടെ കുടുംബം പ്രത്യാശയോടെ ജീവിക്കാന്‍ അവര്‍ക്കായും പ്രാര്‍ഥിക്കണമെന്നും ബിഷപ്പ് പറയുകയുണ്ടായി.

kapyar killed father sevyar mother visit aani house

Read more topics: kapyar, killed, father,
English summary
kapyar killed father sevyar mother visit aani house
topbanner

More News from this section

Subscribe by Email