Sunday September 22nd, 2019 - 7:27:am
topbanner
Breaking News
jeevanam

സി പി എമ്മിന്റെ ഉരുക്കുകോട്ട ഇനി കെ.സുധാകരന്റെ കൈകളില്‍ ഭദ്രം : 94559 വോട്ടിന് വിജയിച്ചു

Anusha Aroli
സി പി എമ്മിന്റെ ഉരുക്കുകോട്ട ഇനി കെ.സുധാകരന്റെ കൈകളില്‍ ഭദ്രം : 94559 വോട്ടിന് വിജയിച്ചു

കണ്ണൂര്‍: ആഭ്യൂഹങ്ങള്‍ക്കും പ്രവചനങ്ങൾക്കും വിരാമം കുറിച്ച് കൊണ്ട് സി പി എമ്മിന്റെഉരുക്കു കോട്ടയായ കണ്ണൂര്‍ ലോകസഭ മണ്ഡലം കണ്ണൂരിന്റെ പടക്കുതിര കെ.സുധാകരന്‍ തിരിച്ച് പിടിച്ചിരിക്കുന്നു. കണ്ണൂരിന്റെ രാഷ്ട്രീയജാതകം തിരുത്തിക്കൊണ്ട് കെ.സുധാകരൻ  94559 വോട്ടിന് വിജയിച്ചു.  സംസ്ഥാനം മുഴുവന്‍ യി.ഡി.എഫ് തരംഗം ആഞ്ഞടിച്ച ഈ തെരഞ്ഞെടുപ്പില്‍ കെ.സുധാകരനാല്‍ ഈ മണ്ഡലം തിരിച്ച് പിടിക്കാന്‍ സാധിച്ചു എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. സംസ്ഥാനം മുഴുവന്‍ ഉറ്റുനോക്കിയ വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്നായിരുന്നു കണ്ണൂരിൽ അരങ്ങേറിയത്.

k-sudhakaran-MP-kannur-election

2014 തെരഞ്ഞെടുപ്പില്‍ 6,900 വോട്ടുകള്‍ക്കാണ് പി.കെ ശ്രീമതി കെ.സുധാകരനെതിരെ അട്ടിമറി വിജയം നേടിയത്. അവിടുന്നിങ്ങോട്ട് മണ്ഡലത്തില്‍ പ്രകടമായി കണ്ട ഇടത് സ്വാധീനം,സുധാകരന്റെ ഈ വിജയത്തോടെ അപ്രസക്തമായിരിക്കുകയാണ്. ലോകസഭ തെരഞ്ഞെടുപ്പിലെ പരാജയവും 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദുമയില്‍ ഏറ്റ പരാജയവും രാഷ്ട്രീയ ജീവിതത്തില്‍ സുധാകരന് എറ്റ വലിയ പ്രഹസനം തന്നെയായിരുന്നു.

എന്നാല്‍ സ്വന്തം തട്ടകം തിരിച്ച് പിടിച്ചതിലൂടെ കണ്ണൂരില്‍ തന്റെ ശക്തി ചോര്‍ന്ന് പോയിട്ടില്ലെന്ന് സുധാകരന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തി ച്ചിരിക്കുകയാണ് ഇദ്ദേഹം .തെരഞ്ഞെടുപ്പിന് ശേഷം വ്യാപകമായി കള്ളവോട്ട് നടന്നു എന്ന ആരോപണം സുധാകരന്‍ ഉന്നയിച്ചു രംഗത്തെത്തിയിരുന്നു. പാമ്പുരിത്തിയില്‍ റീപോളിങ്ങ് അടക്കം നടത്തേണ്ടി വന്നത് യു.ഡി.എഫിന്റെ ശക്തമായ ഇടപെടലിലൂടെയാണ്.

k-sudhakaran-MP-kannur

ഒരു പക്ഷേ കണ്ണൂരില്‍ കെ.സുധാകരന് പകരം മറ്റൊരാളായിരുന്നു സ്ഥാനാര്‍ഥി എങ്കിൽ പരാജയം സുനിശ്ചിതമായിരുന്നു.
പ്രചരണകാലയളവില്‍ ഇടതുമുന്നണി സുധാകരന്‍ ബി.ജെ.പിയിലേക്ക് ചെക്കേറുന്ന് പ്രചരണം പ്രതിപക്ഷം വ്യാപകമായി അഴിച്ചുവിട്ടിരുന്നു. ലോകസഭയിലേക്ക് സുധാകരന്റെ രണ്ടാം ഉഴമാണ് ഇപ്പോൾ വന്നെത്തിയിരിക്കുന്നത്.

k-sudhakaran-MP-kannur

വിദ്യാര്‍ത്ഥി രാഷട്രീയത്തിലൂടെ സജീവരാഷട്രീയത്തിലേക്കെത്തിയ കെ.സുധാകരന്‍ 1969 ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1984ല്‍ വീണ്ടു കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. 1991 ഡി.സി.സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവില്‍ കണ്ണൂര്‍ ജില്ലയില്‍ സംഘടനപരമായി കോണ്‍ഗ്രസ് പല പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടത്തിലും കൂടൂതല്‍ ശക്തമായി കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കാന്‍ കെ.സുധാകരന് ശ്രമിച്ചു.

k sudhakaran mp

എടക്കാട് നിന്നും കണ്ണൂര്‍ നിയമസഭ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തി. 2001 ല്‍ ആന്റണി മന്ത്രിസഭയില്‍ വനം, സപോര്‍ട്‌സ് വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു പോന്നു. 2006 ല്‍ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 2009 ലോകസഭ തെരഞ്ഞെടുപ്പില്‍ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2014 ലോകസഭ തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. എന്നാല്‍ നഷ്ടപ്പെട്ടുപോയ ഉരുക്ക് കോട്ട തിരിച്ച് പിടിച്ചിരിക്കുകയാണ് സുധാകരന്‍.

Viral News

English summary
The CPM firm will no longer lie in the hands of Sudhakaran
topbanner

More News from this section

Subscribe by Email