ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.20 അടി കടന്ന അവസരത്തില്‍ ട്രയല്‍ റണ്‍ നടത്തി ജലം തുറന്നുവിട്ടു എങ്കിലും ജലാശയത്തിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചുവരികയാണ് എന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന് സുരക്ഷിതമായ അളവില്‍ ജലം ഒഴുക്കി വിടുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.
അതിനാല്‍ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട മൂന്നാം ഘട്ട റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയാണെന്നും ജില്ലാ കളക്ടറുടെ അനുമതി കിട്ടുന്ന മുറയ്്ക് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതാണെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
ചെറുതോണി ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളിലുള്ളവരും ചെറുതോണി, പെരിയാര്‍ നദിയുടെ ഇരുകരകളിലുമുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ജില്ലയിലെ റോഡുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ ജില്ലയിലെ റോഡുകളിലൂടെയുള്ള ഭരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍ രക്ഷാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല.