Monday June 1st, 2020 - 1:33:am

ഹരിവരാസനം പുരസ്‌കാരം കെ.എസ് ചിത്രയ്ക്ക് സമ്മാനിച്ചു

NewsDesk
ഹരിവരാസനം പുരസ്‌കാരം കെ.എസ് ചിത്രയ്ക്ക് സമ്മാനിച്ചു

ശബരിമല: മതസൗഹാർദത്തിനും ദേശീയോദ്ഗ്രഥനത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് കേരള സർക്കാർ നൽകുന്ന 2018ലെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗായിക കെ.എസ് ചിത്രയ്ക്ക് സന്നിധാനത്ത് ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു. ചിത്ര തന്റെ സുദീർഘമായ ഗാനജീവിതത്തിനിടയിൽ രാജ്യത്തിന്റെ മതസൗഹാർദത്തിനും ദേശീയോദ്ഗ്രഥനത്തിനും ധാരാളം സംഭാവനകൾ നൽകിയതായി മന്ത്രി പറഞ്ഞു. മലയാളത്തിലും വിവിധ ഇന്ത്യൻ ഭാഷകളിലുമായി ഇരുപതിനായിരത്തോളം ഗാനങ്ങൾ ആലപിക്കുക എന്നത് അപൂർവമായ നേട്ടമാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മലയാളത്തിന്റെ ഓമനപുത്രിയും സ്വകാര്യ അഹങ്കാരവുമായ ചിത്ര യേശുദാസിനൊപ്പം ചേർത്തുവെക്കാവുന്ന അതുല്യ ഗായികയാണ്. ഹരിവരാസനം പുരസ്‌കാരം ലഭിക്കുന്ന ആദ്യ വനിതയാണ് ചിത്രയെന്നും മന്ത്രി പറഞ്ഞു. തനിക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരമാണിതെന്ന് മറുപടി പ്രസംഗത്തിൽ ചിത്ര പറഞ്ഞു. മാളികപ്പുറമായി ഇരുമുടിക്കെട്ടേന്തി അയ്യപ്പ ദർശനം നടത്തിയാണ് ചിത്ര പുരസ്‌കാരം സ്വീകരിക്കാനെത്തിയത്. harivarasanam award received ks chithra

ശ്രീധർമശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാജു എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിച്ചു. ബി. അജയകുമാർ പ്രശസ്തി പത്രം വായിച്ചു. ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ റിട്ട. ജസ്റ്റിസ് എസ്. സിരിജഗൻ മുഖ്യപ്രഭാഷണം നടത്തി. റിട്ട. ജസ്റ്റിസ് അരിജിത് പസായത്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ, ബോർഡ് അംഗം കെ.പി ശങ്കരദാസ്, കമീഷണർ സി.പി രാമരാജപ്രേമ പ്രസാദ്, നടൻ ജയറാം എന്നിവർ സംസാരിച്ചു.harivarasanam award received ks chithra

സോപാന സംഗീതത്തോടെയാണ് ചടങ്ങിന് തുടക്കമായത്. പുരസ്‌കാരം സ്വീകരിച്ച ശേഷം ചിത്ര സ്വാമിഭക്തിയിലലിഞ്ഞ് നടത്തിയ ഗാനാർച്ചന തീർഥാടകർക്ക് വിരുന്നായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഗാനമാലപിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഭക്തരുടെ നിറഞ്ഞ കൈയടി നേടി.
2012ലാണ് ആദ്യമായി ഹരിവരാസനം അവാർഡ് നൽകിയത്. അത് കെ ജെ യേശുദാസിനായിരുന്നു. ജയൻ(ജയവിജയ), പി. ജയചന്ദ്രൻ, എസ്.പി ബാലസുബ്രഹ്മണ്യൻ, എം.ജി ശ്രീകുമാർ, ഗംഗൈ അമരൻ എന്നിവർ തുടർന്നുള്ള വർഷങ്ങളിൽ പുരസ്‌കാരത്തിന് അർഹരായി.

English summary
harivarasanam award received ks chithra
topbanner

More News from this section

Subscribe by Email