Tuesday September 25th, 2018 - 4:53:am
topbanner

ദുരിതാശ്വാസ ധനസമാഹരണം: കരിവെള്ളൂര്‍ മുതല്‍ മാഹി വരെ സൈക്കിൾ കാമ്പയിന് തുടക്കമായി

NewsDesk
ദുരിതാശ്വാസ ധനസമാഹരണം: കരിവെള്ളൂര്‍ മുതല്‍ മാഹി വരെ സൈക്കിൾ കാമ്പയിന് തുടക്കമായി

കണ്ണൂര്‍: നവകേരള സൃഷ്ടിക്കായി ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിന് സംസ്ഥാനതലത്തില്‍ സെപ്റ്റംബര്‍ 10 മുതല്‍ 15 വരെ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സിലും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് നടത്തുന്ന സൈക്കിൾ കാമ്പയിൻ കരിവെള്ളൂരിൽ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ ഫ്ളാഗ് ഓഫ് ചെയ്തു.flood Relief fund raising Cycle Campaign started in Kannur

പ്രളയ ദുരന്തത്തിൽ നിന്ന് കരകയറാൻ കേരളം നടത്തുന്ന പരിശ്രമങ്ങളെ അദ്ഭുതത്തോടെയാണ് ലോകം കാണുന്നതെന്ന് മന്ത്രി പറഞ്ഞു. വിഭവ സമാഹരണത്തിന് വിവിധങ്ങളായ മാർഗങ്ങൾ നാം സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായാണ് സൈക്കിൾ കാമ്പയിൻ. ഈ മാസം 11 മുതൽ 17 വരെ ദുരിതാശ്വാസത്തിനായി വിഭവ സമാഹരണം മന്ത്രിമാരുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിൽ നടക്കുകയാണ്.flood Relief fund raising Cycle Campaign started in Kannur

സി. കൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിച്ചു. പി .കരുണാകരൻ എം.പി, ടി വി രാജേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ജില്ലാ കലക്ടർ മീർ മുഹമ്മദലി എന്നിവർ സംസാരിച്ചു. കരിവെള്ളൂർ - പെരളം പഞ്ചായത്ത് പ്രസിഡന്റ് എം രാഘവൻ, ജില്ലാ പഞ്ചായത്തംഗം ജാനകി ടീച്ചർ, പയ്യന്നൂർ നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ, കാസർകോട് എസ്പി ശ്രീനിവാസ് തുടങ്ങിയവർ സംബന്ധിച്ചു. കണ്ണൂരിന്റെ വടക്കേ അതിര്‍ത്തി ആയ കരിവെള്ളൂരില്‍ തുടങ്ങിയ സൈക്കിൾ കാമ്പയിൻ തെക്കേ അതിര്‍ത്തിയായ മാഹിയിലാണ്  സമാപിക്കുക.flood Relief fund raising Cycle Campaign started in Kannur

English summary
Flood Relief fund raising: Cycle Campaign started in Kannur
topbanner

More News from this section

Subscribe by Email