Friday June 22nd, 2018 - 6:46:am
topbanner
Breaking News

മകന്റെ വിവാഹത്തിന് അച്ഛന്റെ ജൈവപച്ചക്കറി സദ്യ

NewsDesk
മകന്റെ വിവാഹത്തിന് അച്ഛന്റെ ജൈവപച്ചക്കറി സദ്യ

കണ്ണൂര്‍: നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയായ അര്‍പ്പിതയാണ് വധു. പ്രമുഖ സിനിമാനടന്‍ ശ്രീനിവാസന്റെ മകനും സിനിമാ താരവുമായ ധ്യാന്‍ വിവാഹിതനായി.

കണ്ണൂര്‍ വാസവ ക്ലിഫ് ഹൗസില്‍ ഒരുക്കിയ മണ്ഡപത്തിലായിരുന്നു വിവാഹം. പാലാ സ്വദേശിനി അര്‍പ്പിതയുടെ കഴുത്തിലാണ് ധ്യാന്‍ മിന്നുകെട്ടിയത്. കോളേജ് വിദ്യാഭ്യാസ കാലം മുതല്‍ ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നു.

ഇന്ന് കാലത്ത് 11.45 ഓടെയാണ് അര്‍പ്പിതയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. സിനിമാ രംഗത്ത് നിന്ന് സത്യന്‍ അന്തിക്കാട്, മാമുക്കോയ, അജു വര്‍ഗ്ഗീസ്, അനൂപ് ചന്ദ്രന്‍, ശ്രീനിവാസന്റെ മൂത്തമകന്‍ വീനീത് ശ്രീനിവാസന്‍, സന്തോഷ് കീഴാറ്റൂര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സാക്ഷികളായെത്തിയിരുന്നു.

രാഷ്ട്രീയ രംഗത്ത് നിന്ന് സി പി എം നേതാവ് ഇ പി ജയരാജന്‍, പി ജയരാജന്‍, കെ വി സുമേഷ്, സി എന്‍ ചന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍, എ ഡി മുസ്തഫ, ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ്, എഴുത്തുകാരന്‍ എം മുകുന്ദന്‍, പി വി ബാലകൃഷ്ണന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വിവാഹ ചടങ്ങിന് എത്തിയിരുന്നു. ശ്രീനിവാസന്‍ സ്വന്തമായി വിളയിച്ചെടുത്ത അരിയും ജൈവ പച്ചക്കറികളുമുപയോഗിച്ചാണ് വിവാഹ ചടങ്ങിനെത്തിയവര്‍ക്ക് ഭക്ഷണമൊരുക്കിയത്.

 

Read more topics: dhyan sreenivasan, wedding,
English summary
dhyan sreenivasan wedding

More News from this section

Subscribe by Email