Sunday July 22nd, 2018 - 12:20:am
topbanner
Breaking News

അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി: [ചിത്രങ്ങൾ]

NewsDesk
അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി: [ചിത്രങ്ങൾ]

തളിപ്പറമ്പ്: കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന ജനരക്ഷാ യാത്രയുടെ ഉദ്ഘാടനത്തിനായെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

amith shah taliparamba rajarajeswara temple

ചൊവ്വാഴ്ച രാവിലെ പത്തേകാലോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം അര മണിക്കൂറിനുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കി. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നും കുടം വച്ച് നമസ്‌കരിച്ചായിരുന്നു ദര്‍ശനം. ഉദ്ദിഷ്ടകാര്യ സിദ്ധിക്കും സര്‍വൈശ്വര്യത്തിനുമാണ് ഈ വഴിപാട്.

amith-shah-taliparamba-rajarajeswara-temple

ഉപക്ഷേത്രമായ അരവത്ത് അമ്പലത്തിലും ദര്‍ശനം നടത്തുമെന്നു പറഞ്ഞിരുന്നുവെങ്കിലും സമയക്കുറവു നിമിത്തം രാജരാജേശ്വര ക്ഷേത്രത്തില്‍ മാത്രമാണ് ദര്‍ശനം നടത്തിയത്.

amith-shah-taliparamba-rajarajeswara-temple

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, മംഗളൂരു എംപി നളിന്‍ കുമാര്‍ കട്ടീല്‍, സംഘടനാ സെക്രട്ടറി പി.എല്‍. സന്തോഷ് എന്നിവരും സംസ്ഥാന ജില്ലാ നേതാക്കളും ഒപ്പമുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവി ജി. ശിവ വിക്രമിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് ക്ഷേത്ര പരിസരത്ത് ഒരുക്കിയത്.

amith-shah-taliparamba-rajarajeswara-temple

English summary
amit shah at taliparamba rajarajeshwara temple
topbanner

More News from this section

Subscribe by Email