topbanner
Tuesday September 26th, 2017 - 12:50:pm
topbanner

20 രൂപാ മുടക്കൂ... ആലപ്പുഴയുടെ ആകാശക്കാഴ്ച ആസ്വദിക്കൂ

NewsDesk
20 രൂപാ മുടക്കൂ... ആലപ്പുഴയുടെ ആകാശക്കാഴ്ച ആസ്വദിക്കൂ

ആലപ്പുഴ: ദൈവത്തിന്റെ സ്വന്തം നാടിന്റെ മനോഹാരിത ആസ്വദിക്കണമെങ്കിൽ ആകാശത്ത് നിന്ന് നോക്കണം. കടൽനീല കരയുള്ള പച്ചപ്പട്ടു ചേല ചുറ്റിയ ആലപ്പുഴ. എന്തു സുന്ദരമാണീ കാഴ്ച. ആലപ്പുഴയെ ആസ്വദിക്കാൻ എങ്ങനെ ആകാശത്ത് പോകുമെന്നാണോ ആലോചന. വെറും ഇരുപത് രൂപാ മുടക്കി ബീച്ചരികിലുള്ള ലൈറ്റ് ഹൗസിൽ കയറിയാൽ മാതി. നാടിന്റെ സൗന്ദര്യം ആവോളം നുകരാം. കുട്ടികൾക്കാകട്ടെ, അവധിക്കാലത്തെ വ്യത്യസ്തമായ യാത്രനുഭവമാകും.

നഗരത്തിന്റെ ഭൂരിഭാഗങ്ങളും ഈ ലൈറ്റ് ഹൈസിൽ നിന്നാൽ കാണാൻ സാധിക്കും. അർദ്ധവൃത്താകൃതിയിൽ തടിയിൽ തീർത്ത ഏണിപ്പടികളാണ് ലൈറ്റ് ഹൗസിന്റെ പ്രത്യേകത. മുകളിലെത്തുമ്പോഴേയ്ക്കും കാലുകൾ കഴയ്ക്കും. എന്നാൽ ഈ വേദന മറക്കാൻ സഹായിക്കുന്നതാണ് ഉയരകാഴ്ചകൾ. നീണ്ടുപരന്നു കിടക്കുന്ന അറബി കടൽ, ആലപ്പുഴയുടെ നെഞ്ചിലൂടെ പായുന്ന റെയിൽപ്പാത, തേരട്ടപോലെ നീങ്ങുന്ന തീവണ്ടി, നോക്കെത്താ ദൂരത്തോളം വിശാലമായി കിടക്കുന്ന പച്ചമരങ്ങൾ, തെങ്ങുകൾ തുടങ്ങിയവയെല്ലാം ഒറ്റ നോട്ടത്തിൽ കാണാനാവും. ക്യാമറയുള്ളവർക്ക് കാഴ്ചകൾ പകർത്താം. . ഇരിക്കാനും, നിൽക്കാനും ഇടമുള്ളതിനാൽ കാലിന്റെ വേദന പമ്പകടക്കുംവരെ വിശ്രമിക്കാം.

കൂടാതെ ലൈറ്റ് ഹൗസിൽ എത്തുന്നവർക്ക് മറ്റൊരു കാഴ്ചയും അധികൃതർ ഒരുക്കിയിട്ടുണ്ട്. ലൈറ്റ് ഹൗസിനോട് ചേർന്നുള്ള മ്യൂസിയം. രാജ്യത്ത് വിരലിലെണ്ണാവുന്ന ലൈറ്റ് ഹൗസുകൾക്ക് മാത്രമേ മ്യൂസിയമുള്ളൂ. അതിലൊന്നാണ് ആലപ്പുഴ. ഇരുപത് രൂപയാണ് ലൈറ്റ് ഹൗസിൽ കയറുന്നതിനും മ്യൂസിയത്തിലെ കാഴ്ചകൾക്കും നൽകേണ്ടത്. വിദേശികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ദിവസേന ലൈറ്റ് ഹൗസിലൂടെ കാഴ്ചകൾ കാണാൻ എത്തുന്നത്.

രാവിലെ 9.30 മുതൽ 11.30വരെയും വൈകിട്ട് 3.30മുതൽ 5.30 വരെയുമാണ് സന്ദർശന സമയം. വർഷ പരീക്ഷ കഴിയുന്നതോടെ ബീച്ചിലെത്തുന്നവരുൾപ്പെടെയുള്ള സന്ദർശകർ ലൈറ്റ് ഹൗസിലും എത്തുമെന്നാണ് അധികൃതർ പറയുന്നത്. മ്യൂസിയത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതോടെ സന്ദർശകർക്ക് കൂടുതൽ സൗകര്യത്തോടെ കാഴ്ചകൾ കാണാൻ സാധിക്കും.

തപാൽ സ്റ്റാമ്പിൽ ഇടംപിടിക്കുന്ന രാജ്യത്തെ രണ്ടാമത്തെ ലൈറ്റ് ഹൗസാണ് ആലപ്പുഴയിലേത്. ആലപ്പുഴ ലൈറ്റ് ഹൗസ് 150 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ശതോത്തര സുവർണജൂബിലി സ്മാരക സ്റ്റാമ്പ് എന്ന പേരിൽ ഇന്ത്യൻ തപാൽ വകുപ്പ് 20 രൂപാ, അഞ്ചുരൂപാ വിലയുള്ള ഒരുലക്ഷം സ്റ്റാമ്പുകൾ പുറത്തിറക്കിയിരുന്നു.

Read more topics: alappuzha, lighthouse,
English summary
alappuzha lighthouse view
topbanner topbanner

More News from this section

Subscribe by Email