Thursday November 15th, 2018 - 3:43:am
topbanner

ലോകത്തിന്റെ കാഴ്ചാനുഭവങ്ങളിലേക്ക് കണ്ണുതുറന്ന് ലോക പ്രസ് ഫോട്ടോ 2018 മത്സരം

suji
 ലോകത്തിന്റെ കാഴ്ചാനുഭവങ്ങളിലേക്ക് കണ്ണുതുറന്ന് ലോക പ്രസ് ഫോട്ടോ 2018 മത്സരം

കഴിഞ്ഞ 12 മാസക്കാലത്തിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ സംഭവബഹുലമായ കാര്യങ്ങളിലേക്ക് ഒരുവട്ടം കൂടി മനസ്സുകളെ എത്തിച്ച് ലോക പ്രസ് ഫോട്ടോ മത്സരം 2018. ലോകത്തിലെ 125 രാജ്യങ്ങളില്‍ നിന്നുമുള്ള ഫോട്ടോഗ്രാഫര്‍മാരാണ് ഫോട്ടോ ജേണലിസത്തിന്റെ വിവിധ വശങ്ങളിലൂടെ യാത്ര ചെയ്തത്.

കഴിഞ്ഞ വര്‍ഷം ലോകത്തെ നടുക്കിയ പല സംഭവങ്ങളിലേക്കും ക്യാമറകള്‍ മിഴി തുറന്നു. വെസ്റ്റ്മിനിസ്റ്റര്‍ ഭീകരാക്രമണം മുതല്‍ റൊഹിംഗ്യകളുടെ ദുരനുഭവങ്ങളിലേക്ക് വരെ ഫോട്ടോ ക്യാമറകള്‍ ഫ്‌ളാഷ് ചെയ്തു. സ്വയം കഥ പറയുന്ന ചിത്രങ്ങളാണ് മത്സരത്തിനായി തെരഞ്ഞെടുത്തതെന്ന് ജൂറി ചെയര്‍വുമണ്‍ ജിയോ മാഗസിന്‍ ഫോട്ടോഗ്രാഫി ഡയറക്ടറുമായ മഗ്ദലീന ഹെറേറ വ്യക്തമാക്കി.

ആറ് ചിത്രങ്ങളാണ് മത്സരത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. റൊഹിംഗ്യ പ്രതിസന്ധി, ബോക്കോ ഹറാമിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി, ലണ്ടനിലെ ഭീകരാക്രമണം, മൊസൂളിലെ യുദ്ധം, വെനസ്വേലയിലെ പ്രതിസന്ധി തുടങ്ങിയ ചിത്രങ്ങളാണ് അവസാന ഘട്ടത്തിലുള്ളത്.

 

Read more topics: World Press Photo ,finalist
English summary
World Press Photo 2018 Powerful finalists’ snaps show Westminster terror attack victims
topbanner

More News from this section

Subscribe by Email