topbanner
Tuesday November 21st, 2017 - 4:27:am
topbanner
Breaking News

മഴയിലും ആവേശമായി പൈതൽ മല വെർട്ടിക്കൽ മാരത്തൺ

NewsDesk
മഴയിലും ആവേശമായി പൈതൽ മല വെർട്ടിക്കൽ മാരത്തൺ

കോരിച്ചൊരിയുന്ന മഴയും ഇരച്ചുകയറുന്ന തണുപ്പും കാഴ്ചമറയ്ക്കുന്ന കോടമഞ്ഞും അവർക്ക് തടസ്സമായില്ല. എന്നു മാത്രമല്ല അവയെല്ലാം ആവോളം ആസ്വദിച്ച് നൂറുകണക്കിനു പേർ പൈതൽമലയിലേക്കുള്ള വളഞ്ഞുപുളഞ്ഞ വഴികൾ ഒാടിക്കയറി. പ്രകൃതിയുടെ വരദാനങ്ങളെല്ലാം ഒന്നിച്ചനുഭവിക്കുന്നതിന്റെ നിർവൃതിയായിരുന്നു ഒാരോരുത്തരുടെ മുഖത്തും. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിച്ച പൈതൽമല വെർട്ടിക്കൽ മാരത്തൺ പരിപാടിയാണ് പങ്കെടുത്തവർക്ക് എന്നും ഒാർമയിൽ സൂക്ഷിക്കാൻ മണ്ണിന്റെ മണമുള്ള ഒത്തിരി ഒാർമകൾ സമ്മാനിച്ചത്.

ഇന്നലെ രാവിലെ 10 മണിക്ക് പൊട്ടൻപ്ലാവ് ഭാരതാംബിക യു.പി സ്കൂൾ പരിസരത്ത് നിന്നാരംഭിച്ച വെർട്ടിക്കൽ മാരത്തണൻ നാലു കിലോമീറ്റർ ദൂരം ഒാടിക്കയറി പൈതൽമലയിലെ ഡി.ടി.പി.സിയുടെ ടൂറിസ്റ്റ് റിസോർട്ടിൽ അവസാനിച്ചു.

ജില്ലയിലെ വിനോദസഞ്ചാര സാധ്യതകളുള്ള പ്രധാന കേന്ദ്രങ്ങളിലൊന്നായ പൈതൽമലയിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് കുന്നിൻമുകളിലേക്ക് ഒാടിക്കയറുന്ന രീതിയിലുള്ള വെർട്ടിക്കൽ മാരത്തൺ സംഘടിപ്പിച്ചത്. ഡി ടി പി സി ചെയർമാൻകൂടിയായ ജില്ലാ കലക്ടർ മീർ മുഹമ്മദലിയാണ് പരിപാടിക്ക് മുൻകൈയെടുത്തത്.

Vertical Marathon paithal mala kannur

സാധാരണ നിരപ്പായ സ്ഥലങ്ങളിൽ നടക്കാറുള്ള മാരത്തണിൽ പങ്കെടുത്തവർക്കും നവാഗതർക്കും വളഞ്ഞുപുളഞ്ഞ് കാട്ടിനുള്ളിലൂടെ മലയുടെ മുകളിലേക്ക് നടത്തിയ മാരത്തൺ വേറിട്ട അനുഭവമായി. പ്രശസ്ത ഫുട്ബോൾ താരം സി.കെ വിനീത് ഫ്ളാഗ് ഒാഫ് ചെയ്തു. ചടങ്ങിൽ കെ.സി ജോസഫ് എം.എൽ.എ അധ്യക്ഷനായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ മൽസരത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. മാരത്തണിൽ ഷിജു സി.പി ഒന്നും കാർത്തി പി രണ്ടും സ്ഥാനങ്ങൾ നേടി. ജോസ്ബിൻ ഡൊമിനിക്കിനാണ് മൂന്നാം സ്ഥാനം. പെൺകുട്ടികളിൽ ആതിര മൈക്കിൾ ഒന്നാം സമ്മാനം നേടി.

സമാപനച്ചടങ്ങിൽ ജില്ലാ കലക്ടർ മീർ മുഹമ്മദലി, അസിസ്റ്റന്റ് കലക്ടർ ആസിഫ് കെ യൂസഫ്, എരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് എെസക് ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം പി.കെ സരസ്വതി, ഫാദർ ബിജു, സാജു ജോസഫ്, ജോഷി കണ്ടത്തിൽ, ഡി.ടി.പി.സി സെക്രട്ടരി ജിതീഷ് ജോസ് തുടങ്ങിവർ സംബന്ധിച്ചു. വിജയികൾക്ക് കാഷ് പൈ്രസും മെഡലും പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു.

Read more topics: kannur, paithal mala, Marathon,
English summary
Vertical Marathon paithal mala kannur
topbanner topbanner

More News from this section

Subscribe by Email