Monday November 19th, 2018 - 6:29:am
topbanner

നിയുക്ത മേൽശാന്തിമാർ അയ്യപ്പദർശനം നടത്തി: ശബരിമലയിൽ വൻ ഭക്തജന തിരക്ക്: ക്ഷേത്രനട ഇന്ന് അടയ്ക്കും

NewsDesk
നിയുക്ത മേൽശാന്തിമാർ അയ്യപ്പദർശനം നടത്തി: ശബരിമലയിൽ വൻ ഭക്തജന തിരക്ക്: ക്ഷേത്രനട ഇന്ന്  അടയ്ക്കും

സന്നിധാനം: തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്ന രണ്ടാമത്തെ ദിവസം മുതൽ അയ്യപ്പസന്നിധാനം ശരണം വിളികളാൽ മുഖരിതമായി.അയ്യപ്പദർശനപുണ്യം തേടി ആയിരങ്ങളാണ് സന്നിധാനത്ത് എത്തിയത്.ശനി, ഞായർ ദിവസങ്ങളിൽ വൻ ഭക്തജന തിരക്കായിരുന്നു.Vasudevan Namboodiri Sabarimala melsanthi & M.N. Narayanan Namboodiri melsanthi Malikappuram

ശനിയാഴ്ച ഇടിയോടു കൂടിയ ശക്തമായ മഴ പെയ്തുവെങ്കിലും അതൊന്നും വകവയ്ക്കാതെ അയ്യപ്പഭക്തർ ശബരിമലയിലെത്തി അയ്യപ്പാനുഗ്രഹം നേടി മടങ്ങുകയായിരുന്നു. ദീപാരാധനയും പടിപൂജയും കണ്ടു തൊഴാനും ശരണ മന്ത്രങ്ങളുമായി അയ്യപ്പഭക്തരുടെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്ത മേൽശാന്തിമാർ ശബരിമല അയ്യപ്പസന്നിധിയിലും മാളികപ്പുറത്തും ദർശനം നടത്തി.Vasudevan Namboodiri Sabarimala melsanthi & M.N. Narayanan Namboodiri melsanthi Malikappuram

ശബരിമല മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എം എൻ.നാരായണൻ നമ്പൂതിരിയും ഒരുമിച്ചാണ് മല ചവിട്ടി സന്നിധാനത്ത് എത്തിയത്.നിലവിലെ പ്രശ്നങ്ങൾക്ക് മണ്ഡല മകരവിളക്ക് ഉൽസവത്തിന് മുൻപ് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഇരുവരും മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.Vasudevan Namboodiri Sabarimala melsanthi  M.N. Narayanan Namboodiri Malikappuram

തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീകോവിൽ നട 22 ന് അടയ്ക്കും.22 ന് പതിവ് പൂജകൾക്കും നെയ്യഭിഷേകത്തിനും പുറമെ സഹസ്രകലശാഭിഷേകവും നടക്കും. തുലാമാസ പൂജകൾക്കായി ഒക്ടോബർ 16 ന് വൈകുന്നേരമാണ് ക്ഷേത്രനട തുറന്നത്.17നായിരുന്നു ശബരിമല. മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ്.Vasudevan Namboodiri Sabarimala melsanthi & M.N. Narayanan Namboodiri melsanthi Malikappuram

Vasudevan Namboodiri Sabarimala melsanthi  M.N. Narayanan Namboodiri

English summary
Vasudevan Namboodiri Sabarimala melsanthi & M.N. Narayanan Namboodiri melsanthi Malikappuram
topbanner

More News from this section

Subscribe by Email