Friday November 16th, 2018 - 11:56:pm
topbanner

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ക്ഷേത്രദര്‍ശനത്തിനായി ഗുരുവായൂരിലെത്തി

NewsDesk
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ക്ഷേത്രദര്‍ശനത്തിനായി ഗുരുവായൂരിലെത്തി

ഗുരുവായൂര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ക്ഷേത്രദര്‍ശനത്തിനായി ഗുരുവായൂരിലെത്തി. ഇന്ന് രാത്രി ഏഴിന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ രാജ്‌നാഥ് സിങിനെ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ്, അഡ്മിനിസ്‌ട്രേറ്റര്‍ സി.സി. ശശീധരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കലക്ടര്‍ ടി.വി. അനുപമ, സബ് കലക്ടര്‍ രേണുരാജ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Rajnath Singh visited Guruvayur

ദര്‍ശനം കണക്കിലെടുത്ത് ക്ഷേത്ര നഗരിയില്‍ കനത്ത സുരക്ഷാക്രമീരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഐ.ജി. എം.ആര്‍. അജിത്കുമാറിന്റെ നേതൃത്വത്തില്‍ യൂണിഫോമില്‍ 250ഓളം പോലീസുകാരെ വ്യന്യസിച്ചതിനു പുറമെ മഫ്ടിയിലും പോലീസ് ജാഗ്രത പുലര്‍ത്തി വരുന്നുണ്ട്.Rajnath Singh visited Guruvayur

മന്ത്രി വിശ്രമിക്കുന്ന ശ്രീവത്സം ഗസ്റ്റ്ഹൗസ് ദേശീയ സുരക്ഷ സേനയുടെ നിയന്ത്രണത്തിലാണ്. സംസ്ഥാന പോലീസിന്റെ നേതൃത്വത്തില്‍ ഡോഗ് ബോംബ് സ്‌ക്വാഡുകള്‍ പരിശോധന നടത്തിയതിന് ശേഷം എന്‍.എസ്.ജി. കമാന്‍ഡോസ് പരിശോധിച്ചാണ് സുരക്ഷ ഉറപ്പ് വരുത്തുന്നത്. നാളെ പുലര്‍ച്ചെ മൂന്നിന് നിര്‍മാല്യ ദര്‍ശനം നടത്തിയശേഷംരാവിലെ ഒമ്പതോടെയാണ് മടങ്ങുക.Union Home Minister Rajnath Singh visited Guruvayur

Read more topics: Rajnath Singh, Guruvayur,
English summary
Union Home Minister Rajnath Singh visited Guruvayur
topbanner

More News from this section

Subscribe by Email