Sunday September 23rd, 2018 - 2:58:pm
topbanner

മരണത്തില്‍ നിന്നും രക്ഷിച്ച മനുഷ്യനെ കെട്ടിപ്പുണര്‍ന്ന് കുഞ്ഞ് ഗൊറില്ല; കണ്ണുനിറച്ച ചിത്രത്തിന് ഫോട്ടോഗ്രാഫി അവാര്‍ഡ്

suji
 മരണത്തില്‍ നിന്നും രക്ഷിച്ച മനുഷ്യനെ കെട്ടിപ്പുണര്‍ന്ന് കുഞ്ഞ് ഗൊറില്ല; കണ്ണുനിറച്ച ചിത്രത്തിന് ഫോട്ടോഗ്രാഫി അവാര്‍ഡ്

ഈ ചിത്രം ആരുടെയും കണ്ണുനിറയ്ക്കും, ചിലരുടെ മനസ്സും. തന്നെ രക്ഷപ്പെടുത്തിയ വ്യക്തിയുടെ മടിയില്‍ കെട്ടിപ്പുണര്‍ന്ന് ഇരിക്കുന്ന കുഞ്ഞ് ഗൊറില്ലയുടെ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും മികച്ച വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫിക്കുള്ള അവാര്‍ഡാണ് കരസ്ഥമാക്കിയത്. 50,000 ചിത്രങ്ങളെ മറികടന്നാണ് പീപ്പിള്‍സ് ചോയിസ് അവാര്‍ഡിന് ഈ ചിത്രം അര്‍ഹമായത്. കനേഡിയന്‍ ഫോട്ടോഗ്രാഫര്‍ ജോ ആന്‍ മക്ആര്‍തറാണ് ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്.

2017ലെ മികച്ച ചിത്രങ്ങള്‍ക്കായുള്ള മത്സരത്തില്‍ അന്‍പതിനായിരം ചിത്രങ്ങളെ തോല്‍പ്പിച്ചാണ് ഈ ഹൃദയഹാരിയായ ചിത്രം ബഹുമാന്യമായ സമ്മാനം നേടിയത്. നാച്ച്വല്‍ ഹിസ്റ്ററി മ്യൂസിയമാണ് മത്സരം സംഘടിപ്പിക്കുന്നത്. പികിന്‍ & അപ്പോളിനെയര്‍ എന്നു പേരിട്ട ചിത്രം മാംസക്കച്ചവടത്തില്‍ നിന്നും കുഞ്ഞ് ഗൊറില്ലയെ രക്ഷിച്ച് കൊണ്ടുപോകുന്നതിനിടെയാണ് ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ ഇടംപിടിച്ചത്.

കാമറൂണില്‍ കുരങ്ങന്‍മാരുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന അപ്പോളിനെയര്‍ ഡൊഹോഡുവിന്റെ മടിയിലാണ് കുഞ്ഞ് ഗൊറില്ലയായ പികിന്റെ യാത്ര. വീട്ടില്‍ നിന്നും ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് ഒളിച്ചോടിയ അപ്പോളിനെയര്‍ മൃഗങ്ങളുടെ സംരക്ഷണത്തിലാണ് ശ്രദ്ധിക്കുന്നത്. ചിത്രം മെയ് 28 വരെ ലണ്ടനിലെ നാച്ച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും.

 

Read more topics: baby gorilla ,hugging
English summary
Touching photo of baby gorilla hugging the man who saved her
topbanner

More News from this section

Subscribe by Email