Friday August 17th, 2018 - 1:31:pm
topbanner

ചുവന്ന പട്ടുടുത്ത് നവവധുവിനെപ്പോലെ ഒരുങ്ങി ശ്രീദേവി

NewsDesk
ചുവന്ന പട്ടുടുത്ത് നവവധുവിനെപ്പോലെ ഒരുങ്ങി ശ്രീദേവി

മുംബൈ∙ ബോളിവുഡിന്റെ പ്രിയതാരം ശ്രീദേവിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സംസ്കാരം നടക്കുന്ന ജുഹു പവൻ ഹൻസ് സമുച്ചയത്തിനു സമീപം വിലെ പാർലെ സേവാ സമാജ് ശ്മശാനത്തിൽ എത്തിച്ചേർന്നു.  ഭർത്താവ് ബോണി കപൂറിന്റെ മകൻ അർജുൻ കപൂർ വിലാപയാത്രാ വാഹനത്തിൽ അനുഗമിച്ചിരുന്നു.

ചുവന്ന പട്ടുസാരിയിൽ താലിയും സ്വർണാഭരണങ്ങളും അണിഞ്ഞാണു ശ്രീദേവിയെ അവസാനയാത്രയ്ക്കായി കുടുംബം ഒരുക്കിയത്. ‘ചുവന്ന സാരിയിൽ പ്രസന്നതയോടും സമാധാനത്തോടും കൂടെ ശ്രീദേവി അവിെടയുണ്ട്’ – സെലിബ്രേഷൻ സ്പോർട് ക്ലബിലെത്തിയ നടിയും എംപിയുമായ ഹേമമാലിനി ട്വിറ്ററിൽ കുറിച്ചു. എന്റെ അവസാന ആദരവും ശ്രീദേവിക്കു ഞാൻ അർപ്പിച്ചു. ചലച്ചിത്ര ലോകം മുഴുവനും അവിടെയുണ്ടായിരുന്നു. വിഷാദത്തിലും ചിലർ തകർച്ചയുടെ വക്കിലുമായിരുന്നുവെന്നും ഹേമമാലിനി പറഞ്ഞു.

Sridevi funeral LIVE updates

ഇന്നലെ രാത്രി 9.30 ഓടെ കുടുംബസുഹൃത്ത് അനില്‍ അംബാനിയുടെ പ്രത്യേക വിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹമെത്തിച്ചത്. ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂര്‍, മക്കളായ ജാന്‍വി, ഖുഷി എന്നിവരാണ് വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങിയത്.

Sridevi funeral LIVE updates

ശ്രീയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ബോളിവുഡില്‍ നിന്ന് നിരവധി താരങ്ങളാണ് സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബിലേയ്ക്ക് എത്തിയത്. വെളുത്ത പൂക്കള്‍ കൊണ്ട് അലങ്കരിച്ച വാഹനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നത്. ചുവന്ന പട്ടില്‍ അണിഞ്ഞൊരുങ്ങിയാണ് ശ്രീദേവി യുടെ അവസാനയാത്ര.

Sridevi funeral LIVE updates


ചലച്ചിത്ര താരങ്ങളുടെ വന്‍നിരയാണ് ശ്രീദേവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്. ഹേമ മാലിനി, തബു, ഇഷ ഡിയോള്‍, നിമ്രത് കൗര്‍, അക്ഷയ് ഖന്ന, ജയപ്രദ, ഐശ്വര്യ റായ്, സുസ്മിത സെന്‍, സോനം കപൂര്‍, ആനന്ദ് അഹൂജ, അര്‍ബാസ് ഖാന്‍. ഫറാ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്‌പോര്‍ട്‌സ് ക്ലബിലെത്തി.

അജയ് ദേവ്ഗണ്‍, കാജോള്‍, ജയാ ബച്ചന്‍, മാധുരി ദീക്ഷിത്, രേഖ, വിദ്യാ ബാലന്‍, ജോണ്‍ എബ്രാഹം, വിവേക് ഒബ്‌റോയ്, ഭൂമിക ചൗള, സതീശ് കൗശിക്, പ്രകാശ രാജ്, രാകേഷ് റോഷന്‍ തുടങ്ങിയവരും അവസാനമായി ശ്രീദേവിയെ കാണാന്‍ എത്തി.Sridevi funeral LIVE updates

Read more topics: Sridevi, funeral,
English summary
Sridevi funeral news latest malayalam
topbanner

More News from this section

Subscribe by Email