Monday September 24th, 2018 - 7:10:pm
topbanner

വാലും തലയുമില്ലാതെ ദില്‍വാലെ

NewsDesk
വാലും തലയുമില്ലാതെ ദില്‍വാലെ

ദില്‍വാലെ ദുല്‍ഹനിയാ ലെ ജായേംഗി എന്ന സിനിമ പുറത്തിറങ്ങി ഇരുപത് വര്‍ഷം തികയ്ക്കുന്നതിന്റെ വാലറ്റം പിടിച്ചെത്തിയ, ഹിറ്റ്‌മേക്കര്‍ രോഹിത് ഷെട്ടി സംവിധാനം നിര്‍വ്വഹിച്ച ദില്‍വാലെ എന്ന ഷാരൂഖ് ഖാന്‍ ചിത്രം വാലും തലയുമില്ലാതെ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു.

വെടിയൊച്ചകളുടെ ആകമ്പടികളോടെ ഫ്ലാഷ്ബാക്കില്‍ തുടങ്ങുന്ന ചിത്രം പിന്നീട് പതിവ് അധോലോക കഥയുടെ വിരസമായ ആവര്‍ത്തനമാകുന്നത് പ്രേക്ഷകനെ നിരാശപ്പെടുത്തുന്നു. ഗോവയില്‍ ആഡംബര കാറുകള്‍ മോഡിഫൈ ചെയ്യുന്ന വര്‍ക്ക്‌ഷോപ്പ് ഉടമയാണ് രാജ് രന്ദിര്‍ ബക്ഷി എന്ന ഷാരൂഖ് അവതരിപ്പിക്കുന്ന കഥാപാത്രം.

തന്റെ സഹോദരനായ വീര്‍(വരുണ്‍ ധവാന്റെ കഥാപാത്രം) എന്ന അടിച്ചു പൊളിക്കാരന്‍ പയ്യനു വേണ്ടി മാത്രമാണ് അദ്ദേഹം ജീവിക്കുന്നത്. വീര്‍ ഇഷിത (കൃതി സാനോണ്‍) എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നു. പിന്നീടങ്ങോട്ട് ബാഷ മുതല്‍ രാജാധിരാജവരെ എത്തിനില്‍ക്കുന്ന നായകന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് കഥയുടെയും ചരിത്രം ചികയലുകളുകളുടെയും അവര്‍ത്തനം മാത്രമാണ് സിനിമ. ദില്‍വാലെയുടെ പ്രധാന ആകര്‍ഷണമായ കാജള്‍ഷാരൂഖ് ജോഡി പ്രേക്ഷകര്‍ക്ക് തെല്ലൊരാശ്വാസമാവുന്നുണ്ട്.

ഒന്നിനു പുറകേ ഒന്നായി എത്തുന്ന അതിഗംഭീരമായ രംഗസജ്ജീകരണങ്ങള്‍ പരിധിവിട്ട് സിനിമയ്ക്ക് അധികപ്പറ്റായി മാറുന്നു. ഗോല്‍മാല്‍ ചെന്നൈ എക്‌സ്പ്രസ്സ് എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ രോഹിത് ഷെട്ടി നിറങ്ങള്‍കൊണ്ടും വെളിച്ചങ്ങള്‍കൊണ്ടും തീര്‍ക്കുന്ന പരീക്ഷണങ്ങള്‍ നിറഞ്ഞു കവിഞ്ഞ പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്നു.

ബോളിവുഡ് മുന്‍നിര നായകന്‍മാരെല്ലാം നല്ല ചിത്രങ്ങള്‍ സമ്മാനിച്ച് 2015 അവസാനിക്കുമ്പോള്‍ ദില്‍വാലെ എന്ന ഷാരൂഖ് ചിത്രം പ്രേക്ഷകന് മടുപ്പ്ുമാത്രമാകുന്നു. ഷാരൂഖ്,കാജള്‍,വരിണ്‍ ധവാന്‍, കൃതി സാനോണ്‍ എന്നീ വലിയ താരനിരക്കു കീഴിലെത്തിയ രോഹിത് ഷെട്ടി ചിത്രം, കാജള്‍ഷാരൂഖ് പ്രണയ ജോഡികള്‍ നല്‍കുന്ന ചില നൊസ്റ്റാള്‍ജിയകള്‍ മാത്രം ബാക്കിവെച്ച് 155 മിനിറ്റ് നേരത്തെ മടുപ്പ് മാത്രം സമ്മാനിക്കുന്ന അധോലോക ആറ്റം ബോംബാണ് ദില്‍വാലെ

English summary
Sharukh khan's dilwale review
topbanner

More News from this section

Subscribe by Email