Sunday September 23rd, 2018 - 7:50:pm
topbanner

പ്രശസ്ത നടന്‍ ശരത് കുമാറും ഭാര്യ രാധികയും തളിപ്പറമ്പില്‍ മൂന്നമ്പല ദര്‍ശനത്തിനെത്തി

NewsDesk
പ്രശസ്ത നടന്‍ ശരത് കുമാറും ഭാര്യ രാധികയും തളിപ്പറമ്പില്‍ മൂന്നമ്പല ദര്‍ശനത്തിനെത്തി

കണ്ണൂർ: പ്രശസ്ത തമിഴ്‌നടന്‍ ശരത്കൂമാറും നടിയും പത്‌നിയുമായ രാധികയും തളിപ്പറമ്പില്‍ മൂന്നമ്പല ദര്‍ശനം നടത്തി. മുന്നറിയിപ്പൊന്നുമില്ലാതെ തികച്ചും സാധാരണക്കാരായാണ് ഇരുവരും രാവിലെ പതിനൊന്നോടെ രാജരാജേശ്വരക്ഷേത്രത്തിലെത്തിയത്.Sarath Kumar and Raadhika Sarathkumar taliparamba

വഴിപാട് കൗണ്ടറിലെത്തി പേര് പറഞ്ഞപ്പോള്‍ മാത്രമാണ് ക്ഷേത്രം അധികൃതര്‍ ഇരുവരേയും തിരിച്ചറിഞ്ഞത്. ശരത്കുമാര്‍ മൂലം നക്ഷത്രത്തിലും രാധിക ഭരണി നക്ഷത്രത്തിലും പ്രധാനവഴിപാടായ പൊന്നിന്‍കുടങ്ങളും പട്ടം താലി നെയ്യമൃതും സമര്‍പ്പിച്ചു.

പിന്നീട് തൃച്ചംബരം, കാഞ്ഞിരങ്ങാട് ക്ഷേത്രങ്ങളിലും ഇരുവരും ദര്‍ശനം നടത്തിയശേഷം തൃച്ചംബരം ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് നൽകുന്ന അന്നദാനത്തിൽ നിന്ന് തന്നെ ഭക്ഷണം കഴിച്ചാണ് ശരത് കുമാറും ഭാര്യയും  കോഴിക്കോട്ടേക്ക് തിരിച്ചുപോയത്.
Sarath Kumar and Raadhika Sarathkumar taliparamba

Sarath Kumar and Raadhika Sarathkumar taliparamba Sarath Kumar and Raadhika Sarathkumar taliparamba

Sarath-Kumar-and-Raadhika-Sarathkumar-taliparamba

English summary
Tamil actor Sarath Kumar and Raadhika taliparamba rajarajeshwara temple visit
topbanner

More News from this section

Subscribe by Email