topbanner
Sunday July 23rd, 2017 - 4:21:pm
topbanner

വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ഓശാന ഞായർ ആചരിച്ചു

NewsDesk
വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ഓശാന ഞായർ ആചരിച്ചു

കണ്ണൂർ: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഞായറാഴ്ച ഓശാനപെരുന്നാള്‍ ആഘോഷിച്ചു. കുരിശുമരണത്തിനു മുമ്പായുള്ള യേശുവിന്റെ പീഡാനുഭവത്തിന്റെ ഓര്‍മ പുതുക്കി പീഡാനുഭവ(ഹാശാ)വാരാചരണ ശുശ്രൂഷകള്‍ക്കും ഞായറാഴ്ച തുടക്കമായി. പള്ളികളില്‍ കുരുത്തോലപ്രദക്ഷിണവും പ്രത്യേക പ്രാര്‍ഥനകളും നടന്നു.

അമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന വലിയ നോമ്പിലെ പ്രധാനചടങ്ങുകളാണ് ഓശാനമുതല്‍ ഈസ്റ്റര്‍ വരെ നടക്കുക. യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴം(പെസഹ),കുരിശുമരണം, ഉയിര്‍പ്പ് എന്നിവയെ അനുസ്മരിച്ചുള്ള പ്രത്യേക ശുശ്രൂഷകളാണ് ഹാശാ ആഴ്ചയിലെ പ്രധാനചടങ്ങുകള്‍.


യേശു ശിഷ്യന്‍മാരുടെ കാല്‍കഴുകിയതിന്റെ പ്രതീകമായി വിവിധ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷകളുമുണ്ട്. വിവിധ ക്രൈസ്തവസഭാ മേലധ്യക്ഷന്‍മാര്‍ വിവിധ ദേവാലയങ്ങളില്‍ പീഡാനുഭവശുശ്രൂഷകള്‍ക്ക് പ്രധാന കാര്‍മികത്വം വഹിക്കും. ഞായറാഴ്ചത്തെ ഈസ്റ്റര്‍ പെരുന്നാളോടെ വലിയ നോമ്പ് അവസാനിക്കും.

English summary
Kannur Bishop Alex Vadakumthala leeding the Palm Sunday procession in Kannur on Sunday
topbanner topbanner

More News from this section

Subscribe by Email