Sunday April 22nd, 2018 - 11:43:pm
topbanner

കുത്തിയോട്ടചുവടുമായി ദേവി ആശാനും സംഘവും

NewsDesk
കുത്തിയോട്ടചുവടുമായി ദേവി ആശാനും സംഘവും

തൃശ്ശൂര്‍ : അനുഷ്ഠാനകലകളില്‍ പ്രധാനമായ കുത്തിയോട്ടപാട്ടും ചുവടുമായിരുന്നു ഇന്ന് പന്തിഭോജന സെമിനാറില്‍ ലളിത കലാഅക്കാദമിയുടെ അരങ്ങിലെത്തിയത്. പരമേശ്വര കുത്തിയോട്ടക്കളരിയിലെ ദേവിദാസന്‍ ആശാനും സംഘവുമാണ് കാണികള്‍ക്കായി കുത്തിയോട്ടം അവതരിപ്പിച്ചത്. 25 പേര്‍ അടങ്ങുന്ന സംഘമാണ് വേദിയില്‍ ദേവീമാഹാത്മ്യം അടിസ്ഥാനമാക്കിയുള്ള കുത്തിയോട്ടപാട്ടിന് ചുവടുവച്ചത്.

കുംഭ ഭരണിയുമായി ബന്ധപ്പെട്ട നാടന്‍ അനുഷ്ഠാന കലയായ കുത്തിയോട്ടത്തിന് മഹാഭാരതവും രാമായണവും പുരാണവും ആസ്പദമാക്കിയുള്ള പാട്ടുകള്‍ക്കൊപ്പമാണ് ചുവടുകള്‍. ഒന്നാം പാദം, രണ്ടാം പാദം, മൂന്നാം പാദം, നാലാം പാദം എന്നീ ചുവടുകള്‍ക്കു ശേഷം പ്രതേ്യകപാട്ടിലുള്ള കുമ്മി ,അവസാനമായി മംഗളം എന്നിങ്ങനെയാണ് കുത്തിയോട്ടപാട്ടിന്റെ അവതരണം.

മാവേലിക്കര ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലാണ് പ്രധാനമായും കുത്തിയോട്ടം നടക്കുന്നത്. പാരമ്പര്യമായി കൈമാറി വരുന്ന കലയായ കുത്തിയോട്ടത്തിന് ചെട്ടിക്കുളങ്ങര ശ്രീ പരമേശ്വര കുത്തിയോട്ട കളരിയിലെ ആശാനായിരുന്ന പരമേശ്വരന്‍ ആശാനാണ് 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് പുതിയ രൂപം കൊടുത്തത്. ഇന്ന് എല്ലാവരും പിന്തുടരുന്നത് പാച്ചാനാശന്‍ എന്നറിയപ്പെടുന്ന പരമേശ്വരനാശന്റെ കുത്തിയോട്ടത്തിന്റെ പുതിയ രൂപമാണ്. പാട്ടുകാര്‍ക്ക് നേര്യതും മുണ്ടും ചുവടുകാര്‍ക്ക് കച്ചയും മുണ്ടുമാണ് ഇവരുടെ വേഷവിധാനങ്ങള്‍.

English summary
Kuthiyottapattum Chuvadum kottayam

More News from this section

Subscribe by Email