topbanner
Saturday February 25th, 2017 - 7:44:am
topbanner

ശബരീശന്റെ സന്നിധിയില്‍ ഗവര്‍ണര്‍ നിര്‍മ്മാല്യം തൊഴുതു മടങ്ങി

NewsDesk
ശബരീശന്റെ സന്നിധിയില്‍ ഗവര്‍ണര്‍ നിര്‍മ്മാല്യം തൊഴുതു മടങ്ങി

ശബരിമല:  ശബരീശന്റെ സന്നിധിയില്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നിര്‍മ്മാല്യ പൂജ തൊഴുതു. ഞായറാഴ്ച രാത്രി പമ്പയില്‍ നിന്ന് കാല്‍നടയായി സന്നിധാനത്തെത്തിയ അദ്ദേഹം ഹരിവരാസനം തൊഴുതു മേല്‍ശാന്തി ടി.എം. ഉണ്ണിക്ൃഷണന്‍ നമ്പൂതിരിയില്‍ നിന്ന് പ്രസാദം സ്വീകരിച്ചു. രാവിലെ നിര്‍മ്മാല്യ ദര്‍ശനത്തിന് ശേഷം ഗണപതിഹോമം കഴിഞ്ഞ് തന്ത്രി കണ്ംരര രാജീവരില്‍ നിന്ന് പ്രസാദം സ്വീകരിച ശേഷമാണ് മലയിറങ്ങിയത്.Kerala Governor P Sadasivam sabarimala

തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ദേവസ്വം കമ്മീഷണര്‍ സി പി രാമരാജ പ്രേമ പ്രസാദ് , എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍ രവിശങ്കര്‍, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ എസ്.സുരേന്ദ്രന്‍ തുടങ്ങിയവര്‍ സന്നിധാനത്ത് അദ്ദേഹത്തെ സ്വീകരിച്ചു.Kerala Governor P Sadasivam sabarimala

English summary
Kerala Governor Justice. P. Sadasivam visit sabarimala sannidhanam
topbanner topbanner

More News from this section

Subscribe by Email