Monday November 19th, 2018 - 6:29:am
topbanner

കണ്ണൂർ വിമാനത്താവളത്തില്‍ സന്ദര്‍ശക പ്രവാഹം [ചിത്രങ്ങൾ കാണാം ]

NewsDesk
കണ്ണൂർ വിമാനത്താവളത്തില്‍ സന്ദര്‍ശക പ്രവാഹം [ചിത്രങ്ങൾ കാണാം ]

കണ്ണൂർ/മട്ടന്നൂര്‍: ഡിസംബർ ഒമ്പതിന് ഉദ്ഘാടനം നിർവ്വഹിക്കുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നുമുതല്‍ 8 ദിവസത്തേക്ക് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തതോടെ പദ്ധതിപ്രദേശത്ത് സന്ദര്‍ശകപ്രവാഹം. എല്ലാദിവസവും കാലത്ത് 10 മണിമുതലാണ് പ്രവേശനമെങ്കിലും ഇന്നു കാലത്ത് 9 മണി മുതല്‍തന്നെ കാരയിലെ കവാടത്തില്‍ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു.KANNUR INTERNATIONAL AIRPORT PHOTOS

10 മണിമുതലാണ് വാഹനങ്ങളെ കയറ്റിവിട്ടത്. വാഹനം കാര്‍ പാര്‍ക്കിംഗ് മേഖലയില്‍ പാര്‍ക്കുചെയ്ത് പല സന്ദര്‍ശകരും ടെര്‍മിനല്‍ സ്റ്റേഷനിലേക്ക് ഓടുകയായിരുന്നു. ഇവിടെ സന്ദര്‍ശകരുടെ ഏതെങ്കിലുംതരത്തിലുള്ള തിരിച്ചറിയല്‍രേഖ നോക്കിയാണ് അകത്തേക്കു പ്രവേശനം.Kerala's fourth international airport at Kannur

ടെര്‍മിനല്‍സ്റ്റേഷന്റെ പിന്‍ഭാഗത്തുകൂടി പ്രവേശനം അനുവദിക്കുന്നില്ല. അതുകൊണ്ട് ഏപ്രണ്‍, റണ്‍വേ എന്നിവയും അനുബന്ധ കെട്ടിടങ്ങളും ഗ്ലാസിനുള്ളില്‍ക്കൂടി മാത്രമാണ് കാണാന്‍കഴിയുക.Kerala's fourth international airport at Kannur

ക്യൂവില്‍നില്‍ക്കുവാന്‍ പ്രയാസമുള്ളവരും മറ്റും വിമാനത്താവളത്തിന്റെ വിവിധ പശ്ചാത്തലത്തില്‍ സെല്‍ഫി എടുത്ത് മടങ്ങുകയാണ്. മട്ടന്നൂരിനു ചുറ്റുമുള്ള വിവിധ പഞ്ചായത്തുകള്‍ക്കുപുറമേ കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലുള്ളവരുമാണ് ഇന്നത്തെ സന്ദര്‍ശകർ.Kerala's fourth international airport at Kannur

ഡിസംബറിൽ വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വ്വീസ് ആരംഭിക്കുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ക്ക് പദ്ധതി പ്രദേശം കാണുന്നതിന് അവസരം ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശനത്തിനെത്തുന്നവര്‍ വിമാനത്താവളത്തിന്റെ സുരക്ഷ ചുമതലയുള്ള സി.ഐ.എസ്.എഫിന്റെയും മറ്റ് ജീവനക്കാരുടെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.Kannur International airport to be commissioned

വിമാനത്താവളത്തിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുകയോ കേടുവരുത്തുകയോ ചെയ്യരുത്. പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിനകത്ത് ഭക്ഷണ സാധനങ്ങള്‍ പാനീയങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ അനുവദിക്കുന്നതല്ലെന്നും കിയാല്‍ ചീഫ് ഓപ്പറേറ്റീംഗ് ഓഫീസര്‍ അറിയിച്ചു.Kannur International airport to be commissioned

Kannur International airport to be commissioned

Kannur International airport to be commissioned

Kannur International airport mattannur

Kannur International airport

Kannur International airport

Kannur International airport to be commissioned

Kannur International airport to be commissioned

kannur mattannur airport

Kannur International airport

English summary
Kerala's fourth international airport at Kannur
topbanner

More News from this section

Subscribe by Email