Monday November 19th, 2018 - 6:28:am
topbanner

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം: [ഫോട്ടോസ്]

fasila
സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം: [ഫോട്ടോസ്]

ഇരുപത്തിരണ്ടാം പാർട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സിപിഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളന നഗറില്‍ മുതിര്‍ന്ന അംഗം ഒ വി നാരായണന്‍ പതാക ഉയര്‍ത്തിയതോടെയാണ് മൂന്നു ദിവസത്തെ സമ്മേളന നടപടികള്‍ക്ക് തുടക്കമായത്.

സമ്മേളനം മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായ വിജയന്‍ ഉദ്ഘാടനം ചെയ്യും. നായനാര്‍ അക്കാദമിയിലാണ് പ്രതിനിധി സമ്മേളനം നടക്കുക. പയ്യാമ്പലത്തുനിന്ന് സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷിന്റെ നേതൃത്വത്തില്‍ എത്തിച്ച പതാകയാണ് പ്രതിനിധി സമ്മേളന നഗറില്‍ ഉയര്‍ത്തിയത്.

സമ്മേളനം 29 ന് സമാപിക്കും. 410 പ്രതിനിധികളും 47 ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
കരിവെള്ളൂര്‍ രക്തസാക്ഷി നഗറില്‍നിന്ന് കൊണ്ടുവന്ന പതാക ഇന്നലെ വൈകിട്ട് പൊതുസമ്മേളന നഗറില്‍ ഉയര്‍ത്തിയിരുന്നു. ജില്ലയിലെ 162 രക്തസാക്ഷികളുടെ സ്മാരക സ്തൂപങ്ങളില്‍നിന്ന് അനുബന്ധ ദീപശിഖാറാലികളുമുണ്ടായിരുന്നു.

ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലയിലെ മുഴുവന്‍ രക്തസാക്ഷികളുടെയും ആദ്യകാല നേതാക്കളുടെയും കുടുംബാംഗങ്ങളും ക്ഷണിതാക്കളാണ്. ഉദ്ഘാടനത്തിനു ശേഷം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് ഗ്രൂപ്പു ചര്‍ച്ചയ്ക്കു പിരിയും. വൈകിട്ട് പൊതുചര്‍ച്ച ആരംഭിക്കും. ഞായറാഴ്ച പൊതുചര്‍ച്ചയും മറുപടികളുമായിരിക്കും.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, പി  കരുണാകരന്‍, ഇ പി ജയരാജന്‍, പി കെ ശ്രീമതി, വൈക്കം വിശ്വന്‍, കെ കെ ശൈലജ, എ കെ ബാലന്‍, എളമരം കരീം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദന്‍, എം വി ഗോവിന്ദന്‍, എം എം മണി, ടി പി രാമകൃഷ്ണന്‍, കെ ജെ തോമസ് എന്നിവര്‍ സമ്മേളനത്തില്‍  പങ്കെടുക്കുന്നു.

സമാപനദിവസമായ തിങ്കളാഴ്ച പകല്‍ രണ്ടിന്  സെന്റ്മൈക്കിള്‍സ് സ്കൂള്‍ ഗ്രൌണ്ടില്‍നിന്ന് ചുവപ്പുവളണ്ടിയര്‍ മാര്‍ച്ചില്‍ കാല്‍ലക്ഷം വളണ്ടിയര്‍മാര്‍ അണിനിരക്കും. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലെ 'ഇ കെ നായനാര്‍ നഗറി'ല്‍  പൊതുറാലി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Read more topics: CPM, Kannur, District, Conference
English summary
Kannur CPM District Conference begin
topbanner

More News from this section

Subscribe by Email