topbanner
Monday May 29th, 2017 - 12:00:am
topbanner

ആവേശമായി കണ്ണൂർ മാവിലാക്കാവിലെ അടിയുത്സവം

NewsDesk
ആവേശമായി കണ്ണൂർ മാവിലാക്കാവിലെ അടിയുത്സവം

കണ്ണൂർ: മാവിലാക്കാവിലെ വിഷുവുത്സവത്തിന്റെ ഭാഗമായുള്ള അടിയുത്സവം ദര്‍ശിക്കാന്‍ ആയിരങ്ങളെത്തി. മൂത്ത കൂര്‍വാടിലെയും ഇളയ കൂര്‍വാടിലെയും കൈക്കോളന്മാര്‍ തമ്മില്‍ മൂന്നാംപാലം നിലാഞ്ചിറവയലിലാണ് ഏറ്റുമുട്ടിയത്. കൈക്കോളന്മാര്‍ ദൈവത്താറുടെകൂടെ നട പാഞ്ഞുകയറ്റം നടത്തിയശേഷം അടിപ്പണം വാങ്ങിയശേഷമാണ് അടിക്കെത്തിയത്.

കുന്നോത്തിടത്തില്‍ മുടിയും വില്ലാട്ടവും നടത്തിയശേഷം മാവിലാക്കാവിലെ 54 പടവുകളുള്ള നട ദൈവത്താറും കൈക്കോളന്മാരും പാഞ്ഞുകയറി. മാവിലാക്കാവിലെ വില്ലാട്ടത്തിനുശേഷം ദൈവത്താറുടെ മുടി അഴിച്ചശേഷമാണ് കൈക്കോളന്മാര്‍ അടി നടത്താന്‍ നിലാഞ്ചിറ വയില്‍ എത്തിയത്. വയലിന്റെ ഇരുകരകളിലുമായി നിന്ന ജനക്കൂട്ടം ആര്‍ത്തുവിളിച്ചും കൈയടിച്ചും കൈക്കോളന്മാരെ പ്രോത്സാഹിപ്പിച്ചു.MAVILAYI KAVU ADI ULSAVAM

നൂറ്റാണ്ടുകള്‍ പഴക്കമുള്ള അടിയുത്സവത്തെക്കുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്. മാവിലാക്കാവിലെ ദേവനായ ദൈവത്താര്‍ ഉപക്ഷേത്രമായ കച്ചേരിക്കാവിലെ നിത്യ സന്ദര്‍ശകനായിരുന്നു. ഇല്ലത്തെ നമ്പൂതിരിക്ക് അവിലുമായി ഒരാള്‍ വന്നു. ഇല്ലത്ത് കളിച്ചുകൊണ്ടിരിക്കുന്ന നമ്പ്യാര്‍ കുട്ടികള്‍ക്ക് കൈയൂക്കുള്ളവന്‍ പൊതിയെടുത്തോളൂ എന്നുപറഞ്ഞ് നമ്പൂതിരി അവല്‍പൊതി കൊടുത്തു.

കുട്ടികള്‍ തമ്മില്‍ വഴക്കും ൈകയാങ്കളിയുമായി. ആദ്യം സന്തോഷം തോന്നിയെങ്കിലും അടി കാര്യമായപ്പോള്‍ ദൈവത്താര്‍ ഇടപെട്ട് നിര്‍ത്തി. അവല്‍പൊതി കൈക്കലാക്കിയ കുട്ടിയോട് തോറ്റ കുട്ടി നിലാഞ്ചിറ വയലില്‍വെച്ച് പകരം വീട്ടി. ഇതിന്റെ ഓര്‍മ നിലനിര്‍ത്താനാണ് ഇവിടെ വര്‍ഷംതോറും നിലാഞ്ചിറയില്‍ അടിയുത്സവം നടത്തുന്നതെന്നാണ് ഐതിഹ്യം.MAVILAYI KAVU ADI ULSAVAM

Read more topics: KANNUR, MAVILAYI KAVU, ADI ULSAVAM,
English summary
MAVILAYI KAVU ADI ULSAVAM
topbanner topbanner

More News from this section

Subscribe by Email