topbanner
Sunday August 20th, 2017 - 3:49:am
topbanner

അന്താരാഷ്ട്ര വാർത്താചിത്രമേളയിൽ മനുഷ്യത്വത്തിന്റെ മുഖങ്ങൾ തെളിയുന്ന ചിത്രങ്ങൾ

NewsDesk
അന്താരാഷ്ട്ര വാർത്താചിത്രമേളയിൽ  മനുഷ്യത്വത്തിന്റെ മുഖങ്ങൾ തെളിയുന്ന ചിത്രങ്ങൾ

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 28 മുതൽ 30 വരെ കൊല്ലത്ത് നടത്തുന്ന രാജ്യാന്തരവാർത്താചിത്രമേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ന്യൂസ് ഫോട്ടോയുടെ ചരിത്രത്തിൽ മായാത്ത മുദ്ര പതിച്ചതും ലോകത്തിന്റെ വികസനത്തെയും തകർച്ചയെയും അടയാളപ്പെടുത്തിയതുമായ ചിത്രങ്ങൾ. പ്രകൃതിയുടെയും മനുഷ്യന്റെയും താണ്ഡവവും മനുഷ്യത്വത്തിന്റെ വിവിധ മുഖങ്ങളും തെളിയുന്ന ദൃശ്യങ്ങൾ ഇവയിലുണ്ട്.

ഇന്ത്യൻ ഫോട്ടോ ജേർണലിസത്തിന് നവീനഭാവം നൽകിയ രഘുറായിയുടെ ചിത്രങ്ങൾ മേളയുടെ മാറ്റു കൂട്ടുന്നു. അപകടാവസ്ഥയിലുള്ള പാറക്കല്ലിനു സമീപം ഉല്ലസിക്കുന്നവർ, മദർ തെരേസയെ കാണാനെത്തിയ അഗതികൾ തുടങ്ങിയവ സവിശേഷതകളുള്ളവയാണ്. രഘു റായിയെയും പ്രശസ്ത ജർമൻ ഫോട്ടോ ജേർണലിസ്റ്റായ ബേണ്ഡ് ബ്യൂവർമാനെയും ചടങ്ങിൽ ആദരിക്കും.Internatoinal Press Photo Festival kollam

ഫോട്ടോഗ്രഫി -ടൈം ഒാഫ് പ്രോഗ്രസ്; ഹ്യുമാനിറ്റി 1900 -1917 എന്ന വിഭാഗം പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രശസ്ത ചലച്ചിത്രസംവിധായകനായ ഷാജി എൻ. കരുൺ തിരഞ്ഞെടുത്ത, 17 വർഷത്തെ ചിത്രങ്ങളാണ് ഇതിലുള്ളത്. ഫോട്ടോ ജേർണലിസത്തെയും മനുഷ്യരാശിയെയും ഒരുപോലെ സ്വാധീനിച്ച ചിത്രങ്ങളാണ് ഇവ. റഷ്യ, ഫ്രാൻസ്, ടിബറ്റ്, ഇന്ത്യ, ജർമനി, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പ്രശസ്ത ഫോട്ടോഗ്രാഫർമാരാണ് ഇവ പകർത്തിയത്.

ശബ്ദലേഖനം നടത്തുന്ന തോമസ് ആൽവാ എഡിസൺ, പനാമ കനാലിന്റെ നിർമ്മാണം, ഇംഗ്ലണ്ടിലെ തൊഴിലാളികൾ, റബർ ലഭ്യത കുറഞ്ഞപ്പോൾ ലോഹം കൊണ്ടുള്ള ടയർ ഉപയോഗിച്ച് ഒാടിച്ച ജർമൻ കാർ, കടുവ വേട്ടയ്ക്കു മുമ്പുള്ള രാജകീയ വിരുന്ന് തുടങ്ങിയ അവിസ്മരണീയ ചിത്രങ്ങൾ ഇൗ വിഭാഗത്തിന്റെ പ്രധാന ആകർഷണമാണ്.Internatoinal Press Photo Festival kollam

അസോഷിയേറ്റഡ് ഫ്രാൻസ് പ്രസ്സിന്റെ ഫോട്ടോഗ്രാഫറായ ആർ. രവീന്ദ്രന്റെ ചിത്രങ്ങളാണ് മറ്റൊരു ആകർഷണം. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെതിരെ പ്രതിഷേധിച്ചു കൊണ്ട് വിദ്യാർഥിയായ രാജീവ് ഗോസ്വാമി സ്വയം ദേഹത്തു കൊളുത്തിയ തീയുമായി നിൽക്കുന്ന ചിത്രം, സുനാമി ദുരന്തത്തിന്റെ ചിത്രങ്ങൾ, ദേശീയ നേതാക്കളുടെ ദൃശ്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.Internatoinal Press Photo Festival kollam

സ്പോർട്സ്, രാഷ്ട്രീയം, സിനിമ, സാഹിത്യം, സംഗീതം, കല തുടങ്ങി ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പർശിക്കുന്ന ചിത്രങ്ങളാണ് പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ വികസനത്തെ സ്വാധീനിച്ച ചർച്ചകൾ, പ്രശസ്തരുടെ കൗതുകനിമിഷങ്ങൾ തുടങ്ങിയവ പ്രത്യേകശ്രദ്ധയർഹിക്കുന്നു.


മാർച്ച് 28ന് വൈകിട്ട് ആറിന് ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്താരാഷ്ട്ര വാർത്താചിത്രമേള ഉദ്ഘാടനം ചെയ്യും. മുകേഷ് എം.എൽ.എ. പങ്കെടുക്കും. മേളയ്ക്കു മുന്നോടിയായി നടത്തുന്ന താളമഹോത്സവം വൈകിട്ട് അഞ്ചിന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിൽ മന്ത്രിമാരായ ജി. സുധാകരൻ, കെ. രാജു എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

English summary
Internatoinal Press Photo Festival kollam
topbanner topbanner

More News from this section

Subscribe by Email