topbanner
Thursday May 25th, 2017 - 12:34:pm
topbanner

കണ്ണൂരില്‍ 500 പാക്കറ്റ് ബ്രൗണ്‍ഷുഗറുമായി യുവാക്കള്‍ പിടിയില്‍

NewsDesk
കണ്ണൂരില്‍ 500 പാക്കറ്റ് ബ്രൗണ്‍ഷുഗറുമായി യുവാക്കള്‍ പിടിയില്‍

കണ്ണൂര്‍: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ രണ്ടരലക്ഷം രൂപ വിലവരുന്ന 500 പാക്കറ്റ് ബ്രൗണ്‍ഷുഗറുമായി രണ്ട് യുവാക്കളെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷല്‍സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഇന്ന് കാലത്ത് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കൊച്ചുവേളി എക്‌സ്പ്രസില്‍ നിന്നിറങ്ങിയ പള്ളിയാംമൂല സ്വദേശികളായ മനാഫ് (29), വിജേഷ് (36) എന്നിവരില്‍ നിന്നാണ് ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തത്. ഇവരെ ചോദ്യംചെയ്തുവരികയാണ്.

പാന്റില്‍ പ്രത്യേക അറകളുണ്ടാക്കി 50 ഗ്രാം തൂക്കം വരുന്ന ബ്രൗണ്‍ഷുഗര്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുംബൈയില്‍ നിന്നാണ് ബ്രൗണ്‍ഷുഗര്‍ കണ്ണൂരിലേക്ക് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ഷറഫുദ്ദീന്‍, സിവില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം സജിത്ത്, കെ.വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

Read more topics: Heroin, kannur, excise,
English summary
Heroin Smuggling kannur excise
topbanner topbanner

More News from this section

Subscribe by Email