Saturday April 21st, 2018 - 1:33:pm
topbanner

എഫ്ബിബി കളേഴ്‌സ് ഫെമിന മിസ് ഇന്ത്യ 2017

NewsDesk
എഫ്ബിബി കളേഴ്‌സ് ഫെമിന മിസ് ഇന്ത്യ 2017

കൊച്ചി: മന്നത്ത് സിംഗ്,അകൃതി സിംഗ്,ഹന്ന റെജി കോശി എന്നിവര്‍ എഫ്ബിബി കളേഴ്‌സ് ഫെമിന മിസ് ഇന്ത്യയുടെ സൗത്ത് സോണ്‍ ഫൈനല്‍ റൗണ്ടില്‍ കേരളത്തെ പ്രതിനിധീകരിക്കും.ഇന്ത്യയിലെ ഏറ്റവും ആവേശകരവും ഗ്ലാമറസ്സും സുന്ദരികള്‍ തേടുന്നതുമായ സൗന്ദര്യറാണി മത്സരത്തിന്റെ ടാലന്റ് ഹണ്ട് എം.ജി.റോഡിലെ സെന്റര്‍ സ്‌ക്വയര്‍ മാളില്‍ എഫ്ബിബി,ബിഗ് ബസാര്‍ സ്റ്റോറുകളിലായി നടന്നു.മത്സരാര്‍ത്ഥികളില്‍ നിന്നും മികച്ച പ്രതികരണമാണ് പ്രാഥമിക റൗണ്ടില്‍ ലഭിച്ചത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 80 ലധികം പേര്‍ ഒഡീഷനില്‍ പങ്കെടുത്തത്.മത്സരത്തിന് കേരളത്തില്‍ ലഭിച്ച മികച്ച സ്വീകാര്യത എഫ്ബിബി,ബിഗ് ബസാര്‍ സ്റ്റോറുകളില്‍ നടന്ന മത്സരത്തിനും ലഭിച്ചു.മത്സരം കാണാനെത്തിയ ജനക്കൂട്ടം പങ്കെടുത്തുവരെ കൈയ്യടിച്ചും ആര്‍പ്പുവിളിച്ചും പ്രോത്സാഹിപ്പിച്ചു. അഭിനേത്രിയും ഫാഷന്‍ ഡിസൈനറും ടെലിവിഷന്‍ അവതാരകയുംമായ പൂര്‍ണ്ണിമ ഇന്ദ്രജിത്തായിരുന്നു മത്സരത്തിന്റെ ജഡ്ജ്.

Femina Miss India 2017 Kerala Winnerമിസ് ഇന്ത്യ മത്സരത്തിന്റെ 54 ാം വര്‍ഷത്തില്‍ മത്സരത്തിന്റെ സ്വഭാവവും പരിഷ്‌ക്കരിച്ചിട്ടുണ്ട്.രാജ്യത്തെ 30 സംസ്ഥാനങ്ങളിലും മത്സരം സംഘടിപ്പിക്കുകയും ജേതാക്കളെ തിരഞ്ഞെടുക്കുകയും ചെയ്യും.ഇവര്‍ മുംബൈയില്‍ നടക്കുന്ന മിസ്സ് ഇന്ത്യ കിരീടത്തിന്റെ നാഷണല്‍ ഫിനാലെയിലേക്ക് യോഗ്യത നേടുകയും ചെയ്യും.സൗത്ത് സോണ്‍ മേഖലാ മത്സരങ്ങള്‍ മാര്‍ച്ച് അഞ്ചിന് ബംഗളൂരു ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിലാണ് നടക്കുക.

കേരളത്തില്‍ നിന്നുള്‍പ്പെടെ 5 സംസ്ഥാനങ്ങളില്‍ നടക്കുന്ന മത്സരങ്ങളിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുവരായിരിക്കും സോണല്‍ മത്സരങ്ങളുടെ ഫൈനലില്‍ പങ്കെടുക്കുക.മിസ് ഇന്ത്യകേരള,മിസ് ഇന്ത്യ കര്‍ണ്ണാടക,മിസ് ഇന്ത്യ തമിഴ്‌നാട്,മിസ് ഇന്ത്യ ആന്ധ്രപ്രദേശ്, മിസ് ഇന്ത്യ തെലുങ്കാന എന്നീ ടൈറ്റിലുകളിലായിരിക്കും ഇവര്‍ ഫൈനലില്‍ റാംപിലെത്തുക.ഇവിടെ വിജയികളാകുവര്‍ അവരവരുടെ സംസ്ഥാനങ്ങളെ ജൂണില്‍ മൂംബൈയില്‍ നടക്കുന്ന ഫൈനലില്‍ പ്രതിനിധീകരിക്കും.Femina Miss India 2017 Kerala Winner

ഇതാദ്യമായി ഓരോ സോണലിനും ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്കുന്നതിനുമായി മെന്റര്‍ ഉണ്ടായിരിക്കും.മിസ് വേള്‍ഡ് മുന്‍ റണ്ണറപ്പും സിനിമാതാരവും മോഡലുമായ പാര്‍വ്വതി ഓമനക്കുട്ടനാണ് സൗത്ത് സോണിന്റെ ചുമതല.
സൗത്ത് ഇന്ത്യന്‍ സുന്ദരിമാരുടെ മെന്ററായി പ്രവര്‍ത്തിക്കാന്‍ കഴിയുതില്‍ സന്തോഷമുണ്ടെും അവര്‍്ക്കായി തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും പാര്‍വ്വതി ഓമനക്കുട്ടന്‍ പറഞ്ഞു.മിസ് ഇന്ത്യ ഇക്കുറി സൗത്ത് ഇന്ത്യയില്‍ നിന്നായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

NAME OF WINNER

CITY OF APPLICATION

SCHOOL

COLLEGE

Mannat Singh

Indore

Indus World School

Prestige Institute of Management

Akriti Singh

Kochi

Seth M.R Jaipur School

National Institute of Fashion Technology

Hannah Reji Koshy

Kochi

School Assisi Vidyanietan

Sharavathi Dental College

ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയവര്‍ക്ക് എഫ്ബിബി,ബിഗ് ബസാര്‍ സ്റ്റോര്‍ മാനേജര്‍ ബേണി സന്‍ഡി ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഇന്ത്യയുടെ ഫാഷന്‍ ഹബ്ബായ എഫ്ബിബി തന്നെയാണ് സൗന്ദ്യര്യ മത്സരത്തിന്റെ ഈ വര്‍ഷത്തെയും ടൈറ്റില്‍ സ്‌പോണ്‍സര്‍. എഫ്ബിബിയെ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള ബ്രാന്‍ഡായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭവുമായി കൈകോര്‍ക്കുന്നത്.

ഇന്ത്യയിലെ മുന്‍നിര വിനോദ ചാനലായ കളേഴസാണ്് ഈ സൗന്ദര്യ മത്സരത്തിന്റെ മറ്റൊരു പങ്കാളി.ഇത് അഞ്ചാം വര്‍ഷമാണ് കളേഴ്‌സ് മിസ് ഇന്ത്യ മത്സരത്തിന്റെ സ്ട്രാറ്റജിക്ക് പാര്‍ടണറാകുന്നത്.
മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെടുവര്‍ക്ക് ജൂണില്‍ നടക്കുന്ന ഫൈനലിനു മുന്‍പായി ഈ രംഗത്തെ മികച്ച പ്രതിഭകളില്‍ നിന്നും പരിശീലനം ലഭ്യമാക്കും.

Read more topics: Femina, Miss India, Kerala,
English summary
Femina Miss India 2017 Kerala Winner

More News from this section

Subscribe by Email