കണ്ണൂര്‍; കണ്ണൂരിൽ എ കെ ആൻറണി ഉദ്ഘാടനം ചെയ്ത യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ കൊറ്റാളിയിലെ ദിവാകരന്റെ മകൾ കാവ്യയുടെ പ്രസംഗം ആവേശമായി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പാർട്ടി സ്കൂളിൽ ട്രെയിനിങ് പൂർത്തിയാക്കിയ കാവ്യ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിച്ചിരുന്നു. എ കെ ആൻറണി വേദിയിലെത്തിയത് ശേഷം കാവ്യയുടെ പ്രസംഗം ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ ആൻറണിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പഠനത്തിനും പരിശീലനത്തിനും വേണ്ടി യുവ ട്വൻറി20 എന്നപേരിൽ ഡി.സി.സി നേതൃത്വത്തിൽ തലശ്ശേരിയിൽ നടന്നുകൊണ്ടിരിക്കുന്ന പാർട്ടി സ്കൂളിലെ രണ്ടാം ബാച്ച് വിദ്യാർത്ഥിയാണ് കാവ്യ. കാവ്യയുടെ പ്രസംഗം കേട്ട് ആൻറണി കാവ്യയെ ഷാളണിയിച്ച് അനുമോദിച്ചു.
കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ കണ്ണൂരിലെ പുലിക്കുട്ടി ആണെന്നും മതേതര ഭാരതത്തിന്റെ നിലനിൽപ്പിനുവേണ്ടി സുധാകരനെ വമ്പിച്ച ഭൂരിപക്ഷത്തിൽ ജനങ്ങൾ തെരഞ്ഞെടുക്കുമെന്നും പ്ലസ് ടു വിദ്യാർത്ഥിയായ കാവ്യ പ്രസംഗത്തിൽ പറഞ്ഞു.